മലപ്പുറം: തെരഞ്ഞെടുപ്പ് പോരാട്ടം കനക്കുമ്പോള്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് വേദികളില്‍ താരമായി മാറി പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളും. പാണക്കാട് സ്‌െ്രെടറ്റ് പാത്ത് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ‘ശബു’ ജില്ലക്ക് അകത്തും പുറത്തുമായി വിവിധയിടങ്ങളിള്‍ ഇതിനകം പര്യടനം നടത്തി പ്രവര്‍ത്തകരുടെ ആവേശമായി മാറി.

നിലമ്പൂരില്‍ വി.വി. പ്രകാശ്, പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം, മണ്ണാര്‍ക്കാട് ശംസുദ്ദീന്‍, കോങ്ങാട് യു.സി. രാമന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പ്രചരണ വേദികളിള്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ മകന്‍ കൂടിയായ മുഹമ്മദലി ശിഹാബ് തങ്ങള്‍ സജീവമായത്.
വോട്ട് ചെയ്യാനായിട്ടെങ്കിലും യു.ഡി.എഫിനെ ഭരണത്തിലേറ്റാന്‍ കഴിയാവുന്നത് ചെയ്യുക എന്ന ആഗ്രഹമാണ് തനിക്കുള്ളതെന്ന് മുഹമ്മദലി ശിഹാബ് തങ്ങള്‍ (ശബു) പറഞ്ഞു.
പിതാവിന്റെ ഓര്‍മ്മകള്‍ കാലാ കാലങ്ങളിലായി നില നില്‍ക്കാന്‍ പിതാവിന്റെ അതേ പേര് തന്നെയാണ് മുനവ്വറലി തങ്ങള്‍ മകന് നല്‍കിയിരിക്കുന്നത്. കലാകായിക മേഖലകളില്‍ ഇതിനകം തന്നെ കഴിവ് തെളിയിച്ച ഒരു പ്രതിഭ കൂടിയാണ് എട്ടാം ക്ലാസുകാരനായ ശബു.