കോഴിക്കോട്: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വൃദ്ധനെ വെട്ടിക്കൊന്നു. മാനാഞ്ചിറക്ക് സമീപം കമ്മീഷണര്‍ ഓഫീസിന് തൊട്ടുമുന്നില്‍ വെച്ചായിരുന്നു കൊലപാതകം. തമിഴ്‌നാട് സ്വദേശിയാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഇയാളുടെ സഞ്ചിയില്‍ നിന്ന് തമിഴ് ഭാഷയിലുളള ചില രേഖകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

വളയം സ്വദേശിയായ പ്രഭിന്‍ദാസ് ആണ് വൃദ്ധനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാളെ കസബ പോലീസ് കസറ്റഡിയിലെടുത്തിട്ടുണ്ട്. വെട്ടേറ്റ വൃദ്ധന്‍ പ്രാണരക്ഷാര്‍ത്ഥം കമ്മീഷണര്‍ ഓഫീസിലേക്ക് ഓടിക്കയറുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കത്തിയുമായി ഭിതിപരത്തിയ പ്രഭിന്‍ദാസിനെ പൊലീസുകാര്‍ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജയിലില്‍ പോകാനുള്ള ആഗ്രഹം കൊണ്ടാണ് താന്‍ കൊലപാതകം നടത്തിയതെന്നാണ് പ്രിഭന്‍ദാസ് പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനായി ഇയാള്‍ കുറച്ചു ദിവസങ്ങളായി അജ്ഞാതരെയും ഭിക്ഷക്കാരെയും നോട്ടമിട്ടുരന്നതായും പറയുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.