kerala

മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ റാലി; കര്‍ണാടകയിലെയും തെലങ്കാനയിലെയും മന്ത്രിമാര്‍ പങ്കെടുക്കും

By webdesk18

April 16, 2025

വഖഫ് നിയമ ഭേദഗതിക്കെതിരെ ഇന്ന് മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന മഹാറാലിയില്‍ കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡയും തെലങ്കാന മന്ത്രി ദന്‍സാരി അനസൂയ സീതാക്കയും പങ്കെടുക്കും.

വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന് വൈകിട്ട് മൂന്നിന് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കും. വഖഫ് നിയമ ഭേദഗതിക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ റാലിക്കാണ് കോഴിക്കോട് ഒരുങ്ങുന്നത്. ബസ്സുകളിലും വാഹനങ്ങളിലുമായി എത്തുന്ന പ്രവര്‍ത്തകര്‍ ഗതാഗത നിര്‍ദേശങ്ങള്‍ പാലിച്ച് വാഹനങ്ങളില്‍നിന്നിറങ്ങി ചെറു പ്രകട നങ്ങളായാണ് സമ്മേളന നഗരിയിലേക്ക് എത്തിച്ചേരുക. മഹാറാലി വന്‍ വിജയമാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

രാജ്യത്തെ വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനും മതവിശ്വാസമനുസരിച്ച് അവ കൈകാര്യം ചെയ്യുന്നത് ഇല്ലാതാക്കാനുമുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കെതിരെ നടത്തുന്ന ശക്തമായ ജനകീയ പ്രതിഷേധമാണ് മുസ്ലിംലീഗ് സംഘടിപ്പിക്കുന്നത്. ഈ ലക്ഷ്യത്തിന്റെ പവിത്രതക്ക് അനുയോജ്യമായ വിധത്തിലായിരിക്കണം പ്രതിഷേധ പരിപാടികളെന്നും തങ്ങള്‍ പറഞ്ഞു.