കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്്.ഇക്ക് വിടാനുള്ള നീക്കത്തിനെതിരെ മുസ്‌ലിം സംഘടനകളുടെ യോഗം കോഴിക്കോട് ചേര്‍ന്നു. സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനം നിലവിലുള്ള കേന്ദ്ര വഖഫ് ചട്ടങ്ങള്‍ക്കും വിരുദ്ധമാണ്. തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന വഖഫ് ബോര്‍ഡിലെ ജീവനക്കാരുടെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു. നിലവിലുള്ള താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ശേഷമുള്ള ഒഴിവുകളായിരിക്കും പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.