kerala

മുതലപ്പൊഴിയിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു

By webdesk15

July 11, 2023

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ബിജു സ്‌റ്റീഫന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഇന്നലെ പുലർച്ചെയാണ് പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടമസ്ഥതയിലുള്ള വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളെ കാണാതായത്. കുഞ്ഞുമോൻ എന്നയാളെ ഇന്നലെ കണ്ടെത്തിയിരുന്നു. ബാക്കി രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു.2015 മുതൽ 2023 ന്റെ തുടക്കം വരെ 60 ലധികം മത്സ്യത്തൊഴിലാളികളാണ് ഇവിടെ ബോട്ടപകടത്തിൽ മരിച്ചത്.