ഇസ്രായേലില്‍ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളികള്‍ നിര്‍ത്തലാക്കാന്‍ നീക്കം. ഇതു സംബന്ധിച്ച നിയമം നടപ്പിലാക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ബാങ്കുവിളി വിലക്കുന്നത് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണെന്നാണ് സര്‍ക്കാര്‍ വാദം. ഉച്ചഭാഷിണികളിലൂടെയുള്ള ബാങ്കുവിളികള്‍ പള്ളിക്കു സമീപങ്ങളിലുള്ളവരുടെ ഉറക്കത്തെ ബാധിക്കുന്നുവെന്നാണ് വിലക്കുന്നതിന് കാരണമായി പറയുന്നത്. ബാങ്കുവിളി നിര്‍ത്തുന്നതുമൂലം ജീവിതനിലവാരം ഉയരും. രാവിലെ 11 മണി മുതല്‍ വൈകുന്നേരം ഏഴുവരെ ബാങ്കുവിളിക്കുന്നരുതെന്നാണ് ബില്ലില്‍ പറയുന്നത്. നിയമം ലംഘിച്ച് ബാങ്കുവിളിക്കുകയാണെങ്കില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ പിഴ ഈടാക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തി. ന്യൂനപക്ഷമായ മുസ്‌ലിംങ്ങളുടെ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം നിഷേധിക്കുകയാണെന്ന് പ്രതിപക്ഷം പറഞ്ഞു.