kerala

മാധ്യമപ്രവര്‍ത്തകക്ക് അശ്ലീല സ്റ്റിക്കര്‍ അയച്ച സംഭവം; എന്‍ പ്രശാന്ത് ഐഎഎസിനെതിരെ കേസ്

By web desk 1

September 07, 2021

കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് വാട്‌സപ്പില്‍ മോശമായി പെരുമാറിയതിന് പ്രശാന്ത് നായര്‍ ഐഎഎസിനെതിരെ എഫ്‌ഐര്‍ആര്‍ രജിസ്റ്റര്‍ ചെയ്തു. സത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് കേസെടുത്തത്. മാതൃഭൂമി റിപ്പോര്‍ട്ടര്‍ പ്രവിതയോടാണ് പ്രശാന്ത് നായര്‍ വാട്‌സപ്പില്‍ മോശമായി പെരുമാറിയത്. ആഴക്കടല്‍ കരാര്‍ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാട്‌സപ്പ് വഴി ചോദിച്ചപ്പോഴാണ് അപമാനിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ചതില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട് കെഎസ്‌ഐഎന്‍സി (കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍) എംഡിയായ എന്‍ പ്രശാന്തിനോട് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകയ്ക്കാണ് മോശം അനുഭവമുണ്ടായത്. മാതൃഭൂമി പത്രത്തിന്റെ കൊച്ചി യൂണിറ്റിലെ മാധ്യമപ്രവര്‍ത്തകയായ കെ പി പ്രവിതയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് എന്‍ പ്രശാന്ത് അശ്ലീലച്ചുവയുള്ള തരം സ്റ്റിക്കറുകള്‍ അയച്ചത്.