ദുബായ്: യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള നബിദിന അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29 നാണ് അവധി. വാരാന്ത്യ അവധി ദിനങ്ങള്‍കൂടി ചേരുമ്പോള്‍ മൂന്ന് ദിവസം അവധി ലഭിക്കും. നവംബര്‍ ഒന്നിനായിരിക്കും പ്രവൃത്തിദിവസം പുനരാരംഭിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് അറിയിച്ചു.