പട്‌ന: കനത്ത മഴയെ തുടര്‍ന്ന് പട്‌നയിലെ നളന്ദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളം കയറി. കോളേജിലെ ഐ.സി.യു വരെ വെള്ളത്തില്‍ മുങ്ങി. ഐ.സി.യുവില്‍ മീനുകള്‍ നീന്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

നഗരത്തിലെ മാലിന്യം കലര്‍ന്ന വെള്ളമാണ് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ കിടക്കുന്ന മുറിയിലൂടെ ഒഴുകുന്നത്. ഈ വെള്ളത്തില്‍ ചവിട്ടി രോഗികളെ ശുശ്രൂഷിക്കേണ്ട നിസ്സഹായാവസ്ഥയിലാണ് ഡോക്ടര്‍മാരും നഴ്‌സുമാരും.

പട്‌നയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആശുപത്രിയാണ് നളന്ദ മെഡിക്കല്‍ കോളേജ്. കഴിഞ്ഞ ഒരാഴ്ചയായി പട്‌നയില്‍ കനത്ത മഴയാണ്. മഴ കനത്തതോടെ തെരുവില്‍ നിന്ന് വെള്ളം ആശുപത്രി ഐ.സി.യുവിലേക്ക് കയറുകയായിരുന്നു.