ലക്നൗ: കഴുതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ രാപ്പകല്‍ വിശ്രമമില്ലാതെ ജോലിചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ കഴുത പരാമര്‍ശനത്തിന് മറുപടിയായാണ് മോദി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ രാജ്യത്തെ ജനങ്ങളാണ് എന്റെ ഉടമകള്‍. കഴുതകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു അഖിലേഷിന്റെ പരാമര്‍ശം. കഴുതകള്‍ക്ക് വേണ്ടി പരസ്യം ചെയ്യുന്നത് അമിതാഭ് ബച്ചന്‍ നിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു എന്നായിരുന്നു അഖിലേഷിന്റെ പരാമര്‍ശം. ഈ പരാമര്‍ശത്തിനാണ് ഇപ്പോള്‍ മറുപടിയുമായി മോദിയെത്തിയിരിക്കുന്നത്.