കൊച്ചി: അമ്മയ്‌ക്കൊപ്പം കൊച്ചിയില്‍ ഓണമാഘോഷിച്ച് നയന്‍താര. സുഹൃത്ത് വിഘ്‌നേഷിനൊപ്പവുമുള്ള ചിത്രങ്ങളും ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. എല്ലാവര്‍ക്കും ഓണാശംസ നേരുന്നുവെന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് വിഘ്‌നേശ് പറഞ്ഞു.

െ്രെപവറ്റ് ചാര്‍ട്ടേഡ് ജെറ്റിലാണ് ഇരുവരും ചെന്നൈയില്‍ നിന്നും കേരളത്തില്‍ എത്തിയത്. നാളുകള്‍ക്ക് ശേഷം ആകാശയാത്ര എന്ന കുറിപ്പോടെയാണ് വിഘ്‌നേശ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. കോവിഡും ലോക്ക്ഡൗണും ആയതോടെ ഏറെ നാളായി ചെന്നൈയിലായിരുന്നു ഇരുവരും. എട്ട് മാസത്തിന് ശേഷമാണ് യാത്ര ചെയ്യുന്നതും വിഘ്‌നേശ് പറയുന്നു.

കുടുംബത്തെപ്പോലെയുള്ള, അനുഗ്രഹീതമായ കാര്യങ്ങളില്‍ ആളുകള്‍ സന്തോഷം കണ്ടെത്തണമെന്നാണ് ഓണ ചിത്രങ്ങളിലൊന്നിന് വിഘ്‌നേശ് നല്‍കിയ അടിക്കുറിപ്പ്. സന്തോഷമായിരിക്കാന്‍ നമുക്ക് കാരണങ്ങള്‍ കണ്ടെത്താം, അതിനോടൊപ്പം പ്രതീക്ഷ ചേര്‍ത്ത് മെച്ചപ്പെടുത്താം. ഈ മഹാമാരിയുടെ കാലത്ത് എല്ലാവരുടെ മുഖത്തും പുഞ്ചിരിയെത്തിക്കാന്‍ ആതാണ് ഒരേ ഒരു വഴി.’-വിഘ്‌നേശ് കുറിച്ചു.