ന്യൂഡല്‍ഹി: ഹിന്ദി വാര്‍ത്താ ചാനലായ എന്‍ഡിടിവി ഇന്ത്യക്ക് ഒരു ദിവസത്തെ വിലക്കേര്‍പ്പെടുത്താനുള്ള വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. ഇതിനെതിരെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍
രംഗത്തെത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, മമതാ ബാനര്‍ജി തുടങ്ങിയവര്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥയുടെ സൂചനയാണെന്ന് മമതാ ബാനര്‍ജി പ്രതികരിച്ചു. ട്വിറ്ററുള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ വിവിധ രംഗങ്ങളിലുള്ള പ്രമുകരും വിമര്‍ശനവുമായി എത്തിയിട്ടുണ്ട്.
എന്‍ഡിവി ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എന്‍ഡിടിവി ഇന്ത്യക്കൊപ്പം ഓഫ്‌ലൈനാകുമെന്ന് ജന്‍താ കാ റിപ്പോര്‍ട്ടര്‍ അറിയിച്ചു. പത്താന്‍കോട്ട് ഭീകരാക്രമണ സമയത്തെ എന്‍ഡിടിവി ഇന്ത്യ ചാനലിന്റെ കവറേജിനെതിരായാണ് വാര്‍ത്താ വിനിമയ മന്ത്രാലയം നടപടിക്ക് ഒരുങ്ങുന്നത്. നവംബര്‍ 9ന് ഇതിന്റെ ശിക്ഷയായി ഒരു ദിവസത്തേക്ക് ചാനല്‍ ഓഫ് എയര്‍ ആകാന്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഉത്തരവിട്ടേക്കും.
Be the first to write a comment.