തിരുവനന്തപുരം: മണിക്കൂറുകള്‍ ക്യൂ നിന്ന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് കൊടുത്ത് പുതിയ 2000 രൂപ നോട്ട് സ്വന്തമാക്കിയവര്‍ ഇപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ്. പണം പേഴ്‌സില്‍ വെച്ച് നടക്കാമെന്നല്ലാതെ ചെലവാക്കാന്‍ നോക്കിയാല്‍ പെട്ടതുതന്നെ. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി 2000ത്തിന്റെ നോട്ട് കൊടുക്കാമെന്ന് വെച്ചാല്‍ കടക്കാര്‍ക്കാര്‍ക്കും പുതിയ നോട്ട് വേണ്ട. ബാക്കി നല്‍കാന്‍ ചില്ലറയില്ലാത്തതിനാലാണ് കച്ചവടക്കാര്‍ 2000 രൂപയോട് മുഖം തിരിക്കുന്നത്. അല്ലെങ്കില്‍ മുഴുവന്‍ രൂപക്കും സാധനങ്ങള്‍ വാങ്ങേണ്ട സ്ഥിതിയാണ്.