ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ റേഷന്‍ കുറച്ചു നല്‍കിയത് ചോദ്യം ചെയ്ത മുസ്‌ലിം വൃദ്ധയെ കടയുടമ തല്ലിക്കൊന്നു. മുസഫര്‍നഗറിലെ ഫിറാസാബാദ് ഗ്രാമത്തിലാണ് സംഭവം. റേഷന്‍ കടയില്‍ വെച്ച് തനിക്കവകാശപ്പെട്ട റേഷന്‍ കുറച്ച് നല്‍കിയത് 75 കാരിയായ ആസി ചോദ്യം ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കടയുടമയായ നസീര്‍ ആദ്യം ഇവരുമായി വാക്ക്‌പോരില്‍ ഏര്‍പ്പെട്ടെങ്കിലും പിന്നീട് ആസിയെ തുടരെ മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവത്തില്‍ വൃദ്ധയുടെ മകന്റെ പരാതിയില്‍ പൊലീസ് കടയുടമ നസീം, ഷമീം, ജനു എന്നിവര്‍ക്കെതിരെ കേസെടുത്തു. മൂന്നുപേരെയും ഒളിവിലാണ്. വ്ൃദ്ധയുടെ മരണത്തില്‍ പ്രതിഷേധിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു വിട്ടുകൊടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയ ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചത്.
Be the first to write a comment.