ജയ്പൂര്‍: മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ മൂന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെ മേവാറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

മോദി ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതാണ് ഇപ്പോള്‍ കൊട്ടിഘോഷിക്കുന്നത്. എന്നാല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യ മൂന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിരുന്നു. എന്നാല്‍ അതാരും അറിഞ്ഞിരുന്നില്ല. അത് സൈനിക നീക്കം മാത്രമാണ്. അത് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ മന്‍മോഹന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ സൈനിക നീക്കത്തെപ്പോലും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.