അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : മദീന ,മസ്ജിദുന്നബവിയിൽ വിശ്വാസികളുടെ പ്രവേശനവും പുറത്തുപോകലും എളുപ്പമാക്കാൻ പുതിയ കാർഡ് സേവനം നടപ്പിലാക്കി. ഇരു ഹറം കാര്യാലയങ്ങളുടെ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് ഉദ്ഘാടനം ചെയ്തു.

ഇരു ഹറമുകളിലുമെത്തുന്ന തീർഥാടകർക്കും വിശ്വാസികൾക്കും മെച്ചപ്പെട്ട സേവനങ്ങൾ നൽകാനാണ് ഹറംകാര്യ വകുപ്പ് ശ്രമിക്കുന്നതെന്നും ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ ആരാധനാ കർമങ്ങൾ നിർവഹിക്കാൻ ആവശ്യമായ മികച്ച സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും ഡോ സുദൈസ് പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ജുമുഅ നമസ്‌കാരത്തിനും മറ്റു നിസ്‌കാരങ്ങൾക്കും ഇടയിൽ പ്രാഥമികകാര്യങ്ങൾ നിർവഹിക്കാനും മറ്റും പ്രയാധിക്യമുള്ളവരടക്കം മസ്ജിദുന്നബവിയിൽ നിന്ന് പുറത്തുപോകുന്ന പക്ഷം വീണ്ടും തിരികെ പ്രവേശിക്കാൻ നേരിടുന്ന പ്രയാസങ്ങൾക്ക് അറുതി വരുത്താനാണ് പുതിയ കാർഡ് സിസ്റ്റം.