gulf
ജിദ്ദ പോർട്ടിൽ എണ്ണ ടാങ്കറിനു നേരെ അജ്ഞാതരുടെ ആക്രമണം
ഈ ആക്രമണത്തിന് പിന്നിൽ യെമനിലെ ഹൂത്തികളാണെന്ന് സഊദി കുറ്റപ്പെടുത്തിയിരുന്നു.
റിയാദ് – ജിദ്ദ തുറമുഖത്തു വെച്ച് എണ്ണ കപ്പലിനു നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട് . സിങ്കപ്പൂർ പതാക വഹിച്ച ബി.ഡബ്ലിയു റൈൻ എണ്ണ ടാങ്കറിനു നേരെ പുറത്തു നിന്നുള്ള ഉറവിടത്തിൽ നിന്നാണ് ആക്രമണമുണ്ടായതെന്ന് കപ്പൽ ഉടമകളായ ഹഫ്നിയ ഷിപ്പിംഗ് കമ്പനി അറിയിച്ചു. ജിദ്ദ തുറമുഖത്ത് ഇന്ധന ലോഡ് ഒഴിവാക്കുന്നതിനിടെയാണ് കപ്പലിനു നേരെ ആക്രമണമുണ്ടായത്.
ഇതേ തുടർന്ന് കപ്പലിൽ സ്ഫോടനവും അഗ്നിബാധയുമുണ്ടായി. ഉടൻ തന്നെ ലോഡ് ഒഴിവാക്കൽ പ്രക്രിയ നിർത്തിവെച്ച് കപ്പൽ ജീവനക്കാർ തീയണച്ചു. ആർക്കും പരിക്കില്ല. ആക്രമണത്തിൽ കപ്പലിന്റെ ബോഡിയിൽ കേടുപാടുകൾ സംഭവിച്ചു. ഇന്ന് പുലർച്ചെ 12.40 ന് ആണ് കപ്പലിനു നേരെ ആക്രമണമുണ്ടായതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ആക്രമത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
അൽഅമൽ അൽസൗദി എന്ന് നാമകരണം ചെയ്ത കപ്പലിൽ ആക്രമണ സമയത്ത് 22 ജീവനക്കാരാണുണ്ടായിരുന്നത്. കപ്പലുകൾക്ക് ഇന്ധനം നൽകുന്നതിന് ഉപയോഗിക്കുന്ന എണ്ണ കപ്പലാണിത്. ആക്രമണത്തിൽ കപ്പലിൽ നിന്ന് എണ്ണ ചോർച്ചയുണ്ടായിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന് മുമ്പുണ്ടായിരുന്ന അതേ നിലവാരത്തിലുള്ള എണ്ണ ആക്രമണത്തിനു ശേഷവും കപ്പലിലുണ്ടെന്നാണ് ഉപകരണങ്ങൾ സൂചിപ്പിക്കുന്നതെന്നും ഹഫ്നിയ ഷിപ്പിംഗ് കമ്പനി പറഞ്ഞു.
60,000 മുതൽ 80,000 വരെ ടൺ പെട്രോളിയം ഉൽപന്നങ്ങൾ വഹിക്കാൻ കപ്പലിന് ശേഷിയുണ്ട്. ഡിസംബർ ആറിന് യാമ്പു തുറമുഖത്തു നിന്ന് 60,000 ടൺ ഇന്ധനം വഹിച്ച കപ്പലിൽ നിലവിൽ ഇന്ധന ലോഡിന്റെ 84 ശതമാനം ഉള്ളതായി ഡാറ്റകൾ വ്യക്തമാക്കുന്നു. ആക്രമണം സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതിയെ ബാധിച്ചിട്ടില്ല. കഴിഞ്ഞ മാസവും മൈൻ ആക്രമണത്തിൽ എണ്ണ ടാങ്കറിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഈ ആക്രമണത്തിന് പിന്നിൽ യെമനിലെ ഹൂത്തികളാണെന്ന് സഊദി കുറ്റപ്പെടുത്തിയിരുന്നു.
gulf
മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി
ബസിലുണ്ടായിരുന്ന 46 പേര് ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന് മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര് ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന് മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.
നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര് ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര് ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
gulf
മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്ട്രോള് റൂം തുറന്നു
സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.
മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്ട്രോള് റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:
സഹായ ഡെസ്ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301
സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര് ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര് മരിച്ചു. ഒരു പേര് മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.
മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.
ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
gulf
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി
മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.
മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.
ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര് സ്ത്രീകളും 11 പേര് കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.
-
india12 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News14 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

