അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: ഇന്നലെ റിയാദിൽ നിര്യാതനായ മലപ്പുറം ഇരുമ്പുഴി വടക്കുംമുറി ആവുഞ്ഞിപ്പുറം കോറ്റുതൊടി ഉസ്മാന്റെ (58) മയ്യത്ത് നിയമ നടപടികൾ പൂർത്തിയാക്കി റിയാദിൽ നാളെ ഖബറടക്കും. അൽ രാജ്‌ഹി മസ്ജിദിൽ ളുഹർ നിസ്കാരത്തിന് ശേഷം മയ്യത്ത് നിസ്‌കാരം നടക്കുമെന്നും മലപ്പുറം മണ്ഡലം കെഎംസിസി പ്രസിഡന്റ് ബഷീർ ഇരുമ്പുഴി അറിയിച്ചു.

ഹൃദായാഘാതത്തെ തുടർന്ന് ഞായറാഴ്ച്ച രാവിലെ റിയാദിലെ ഒബൈദ് ആസ്പത്രിയിൽ വെച്ചാണ് മരിച്ചത്. റിയാദിലെ ഗുപേരയിൽ ഇന്റർനാഷണൽ സൊസൈറ്റി ക്ലിനിക്ക് ജീവനക്കാരനായിരുന്നു. കെഎംസിസിയുടെ പ്രവർത്തകനായിരുന്നു.

ഭാര്യ: ജമീല, മക്കൾ: സുഹൈൽ, ഷഹൽ, ഷഹീറ, സന ഫാത്തിമ. നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ രംഗത്തുണ്ട്.