Culture

ചങ്ങനാശ്ശേരിയില്‍ മോഷണക്കുറ്റമാരോപിച്ച് പൊലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യ ചെയ്തു

By chandrika

July 04, 2018

കോട്ടയം: മോഷണക്കുറ്റമാരോപിച്ച് പൊലീസ് ചോദ്യം ചെയ്ത ദമ്പതികളെ ചങ്ങനാശ്ശേരിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.വാകത്താനം സ്വദേശിയായ സുനിലും ഭാര്യ രേഷ്മയുമാണ് ആത്മഹത്യ ചെയ്തത്. നേരത്തെസുനില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് സ്വര്‍ണ്ണം മോഷണം പോയിരുന്നു. തുടര്‍ന്ന് ഇരുവരെയും മോഷണക്കുറ്റമാരോപിച്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. ചങ്ങനാശ്ശേരി നഗരസഭാംഗം സജികുമാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് ദമ്പതികളെ ചോദ്യം ചെയ്തത്. വാകത്താനത്ത് സുനിലും ഭാര്യയും വാടകയ്ക്ക്താമസിച്ച് വരികയായിരുന്നു.