Connect with us

kerala

സംസ്ഥാനത്ത് പുതുതായി ആറ് ഹോട്ട്‌സ്‌പോട്ടുകള്‍; 17 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ അടിമാലി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 5, 18), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (സബ് വാര്‍ഡ് 1), കൊല്ലം ജില്ലയിലെ മേലില (സബ് വാര്‍ഡ് 10, 12, 13), പാലക്കാട് ജില്ലയിലെ വടകരപതി (11), മലപ്പുറം ജില്ലയിലെ എ.ആര്‍. നഗര്‍ (10, 12), കോട്ടയം ജില്ലയിലെ മുണ്ടക്കയം (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 617 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

26 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരിങ്കുളം സ്വദേശി അഭിജിത്ത് (23), നെയ്യാറ്റിന്‍കര സ്വദേശിനി വിജയമ്മ (58), മണികണ്‌ഠേശ്വരം സ്വദേശി ശ്രികണ്ഠന്‍ നായര്‍ (57), പനച്ചുമൂട് സ്വദേശി ജസ്റ്റിന്‍ ആല്‍ബിന്‍ (68), ആറ്റിങ്ങല്‍ സ്വദേശി ജനാര്‍ദനന്‍ (70), കൊല്ലം തെക്കേക്കര സ്വദേശി കൃഷ്ണന്‍ കുട്ടി (80), കുണ്ടറ സ്വദേശി സുദര്‍ശന്‍ പിള്ള (50), കല്ലട സ്വദേശി ഷാജി ഗോപാല്‍ (36), പുതുവല്‍ സ്വദേശി ക്ലൈമന്റ് (69), കല്ലംതാഴം സ്വദേശി ഇസ്മയില്‍ സേട്ട് (73), പത്തനംതിട്ട റാന്നി സ്വദേശി ബാലന്‍ (69), റാന്നി സ്വദേശി ബാലന്‍ (69), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി രോഹിണി (62), എറണാകുളം പേരാണ്ടൂര്‍ സ്വദേശി സുഗുണന്‍ (58), തോപ്പുംപടി സ്വദേശി അല്‍ഫ്രഡ് കോരീയ (85), ചെറിയവപോലിശേരി സ്വദേശി ടി.കെ. രാജന്‍ (48), പാലക്കാട് കളത്തുമ്പടി സ്വദേശി ഉമ്മര്‍ (66), പട്ടാമ്പി സ്വദേശി നബീസ (67), തൃശൂര്‍ കക്കാട് സ്വദേശിനി ലക്ഷ്മി (75), ചെന്നൈപാറ സ്വദേശി ബാബു ലൂയിസ് (52), വടക്കാഞ്ചേരി സ്വദേശി അബൂബേക്കര്‍ (49), പുതൂര്‍ സ്വദേശി ജോസ് (73), കീഴൂര്‍ സ്വദേശി കൃഷ്ണ കുമാര്‍ (53), പറളം സ്വദേശി വേലായുധന്‍ (78), കോഴിക്കോട് സ്വദേശിനി പാറുക്കുട്ടിയമ്മ (93), കണ്ണൂര്‍ കട്ടമ്പള്ളി സ്വദേശിനി മാധവി (88), ഇട്ടിക്കുളം സ്വദേശി സി.എ. അബ്ദുള്ള (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1232 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 883 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 926, കോഴിക്കോട് 1106, തൃശൂര്‍ 929, ആലപ്പുഴ 802, കൊല്ലം 737, മലപ്പുറം 602, തിരുവനന്തപുരം 459, കണ്ണൂര്‍ 449, കോട്ടയം 487, പാലക്കാട് 200, പത്തനംതിട്ട 198, കാസര്‍ഗോഡ് 189, വയനാട് 119, ഇടുക്കി 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 15, തിരുവനന്തപുരം 12, എറണാകുളം 10, കോഴിക്കോട് 7, കോട്ടയം, തൃശൂര്‍ 6 വീതം, പത്തനംതിട്ട 3, മലപ്പുറം, വയനാട് 2 വീതം, കാസര്‍ഗോഡ് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6839 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 705, കൊല്ലം 711, പത്തനംതിട്ട 330, ആലപ്പുഴ 769, കോട്ടയം 404, ഇടുക്കി 71, എറണാകുളം 970, തൃശൂര്‍ 203, പാലക്കാട് 373, മലപ്പുറം 832, കോഴിക്കോട് 705, വയനാട് 92, കണ്ണൂര്‍ 426, കാസര്‍ഗോഡ് 248 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,425 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,67,082 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,232 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,216 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,016 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2899 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 62,030 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 40,91,729 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

 

kerala

പൊട്ടി വീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്കു ദാരുണാന്ത്യം

കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.

Published

on

കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടി വീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തകര്‍ത്ത് അകത്തു കയറി പരിക്കേറ്റ യുവതിക്കു ദാരുണാന്ത്യം. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകള്‍ ആതിരയാണ് (27) മരിച്ചത്.

കോഴിക്കോടു ഭാഗത്തു നിന്ന് വന്നിരുന്ന ലോറി മരത്തില്‍ ഇടിച്ചതോടെ വലിയ കൊമ്പ് ഒടിഞ്ഞ് എതിര്‍ദിശയില്‍ വന്നുകൊണ്ടിരുന്ന കാറില്‍ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ തവനൂര്‍ തൃപ്പാളൂര്‍ കാളമ്പ്ര വീട്ടില്‍ സെയ്ഫിനു പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയില്‍ പെരുമ്പിലാവിന് സമീപം കടവല്ലൂര്‍ അമ്പലം സ്‌റ്റോപ്പിലാണ് അപകടം ഉണ്ടായത്.

കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുന്‍സീറ്റിലായിരുന്നു ആതിര. കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.

റോഡില്‍ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തൊട്ടടുത്തുള്ള പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. എടപ്പാള്‍ കെ.വി.ആര്‍ ഓട്ടോമോബൈല്‍സിലെ ജീവനക്കാരിയാണ് ആതിര. ഭര്‍ത്താവ്: വിഷ്ണു. സഹോദരങ്ങള്‍: അഭിലാഷ്, അനു.

Continue Reading

kerala

ഒരു ദിവസം രണ്ടു പരീക്ഷ, ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ അശാസ്ത്രീയം; വിമര്‍ശനവുമായി അധ്യാപകര്‍

ഒരു ദിവസം രണ്ടു പരീക്ഷകള്‍ തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുമെന്ന് അധ്യാപകര്‍.

Published

on

ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ അശാസ്ത്രീയമെന്ന് അധ്യാപകരുടെ വിമര്‍ശനം. ഒരു ദിവസം രണ്ടു പരീക്ഷകള്‍ തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുമെന്ന് അധ്യാപകര്‍.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ക്രിസ്മസ് പരീക്ഷകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഒരു ദിവസം രണ്ടു പരീക്ഷകള്‍ നടത്തുന്നതിനോടൊപ്പം തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷകള്‍ നിശ്ചയിച്ചുമാണ് പരീക്ഷയുടെ ടൈം ടേബിള്‍ പുറത്തിറക്കിയത്. ഇത് വിദ്യാര്‍ത്ഥികളില്‍ വലിയ മാനസിക സമ്മര്‍ദമുണ്ടാക്കുമെന്നാണ് അധ്യാപകര്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദം കുറയ്ക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്നതാണ് അധ്യാപരുടെ ആവശ്യം

Continue Reading

kerala

അനധികൃത സ്വത്ത് സമ്പാദന കേസ്; എം.ആര്‍ അജിത്കുമാറിനെതിരെ തുടരന്വേഷണമില്ല

മുഖ്യമന്ത്രി പിണറായി വിജയനും എം.ആര്‍ അജിത് കുമാറിനും ആശ്വാസം നല്‍കുന്നതാണ് ഹൈകോടതി ഉത്തരവ്.

Published

on

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത്കുമാറിനെതിരെ തുടരന്വേഷണത്തിന് ഹൈകോടതി അനുമതി നല്‍കിയില്ല. സംസ്ഥാന സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വാങ്ങി തുടരന്വേഷണത്തിനായി കേസിലെ ഹരജിക്കാരനായ അഭിഭാഷകന്‍ നെയ്യാറ്റിന്‍കര നാഗരാജിന് വീണ്ടും പരാതി നല്‍കാമെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങളും ഹൈകോടതി നീക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും എം.ആര്‍ അജിത് കുമാറിനും ആശ്വാസം നല്‍കുന്നതാണ് ഹൈകോടതി ഉത്തരവ്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എക്‌സൈസ് കമീഷണറും എ.ഡി.ജി.പിയുമായ എം.ആര്‍. അജിത് കുമാറിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് തുടര്‍നടപടിക്ക് ഉത്തരവിട്ടത്. സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി തേടിയ ശേഷമാണോയെന്ന് ഹൈകോടതി ചോദിച്ചിരുന്നു. അഴിമതി നിരോധന നിയമ പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കും മുമ്പ് മുന്‍കൂര്‍ അനുമതി തേടണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇക്കാര്യം ആരാഞ്ഞത്.

നേരത്തെ നെയ്യാറ്റിന്‍കര പി. നാഗരാജിന്റെ പരാതിയിലാണ് വിജിലന്‍സ് കോടതി എ.ഡി.ജി.പിക്കെതിരെ തുടര്‍ നടപടിക്ക് ഉത്തരവിട്ടത്. എം.എല്‍.എ ആയിരുന്ന പി.വി. അന്‍വര്‍ നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ്, ആരോപണത്തില്‍ കഴമ്പില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ അറിയിച്ചു. അന്വേഷണം നടത്തിയത് സംസ്ഥാന പൊലീസ് മേധാവിയാണോയെന്ന കോടതിയുടെ ചോദ്യത്തിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനെന്നായിരുന്നു മറുപടി. ഉന്നത ഉദ്യോഗസ്ഥനെതിരെ കീഴുദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണം എങ്ങിനെ ശരിയാകുമെന്ന് കോടതി ചോദിച്ചു.

Continue Reading

Trending