Connect with us

kerala

സംസ്ഥാനത്ത് പുതുതായി 13 ഹോട്ട്‌സ്‌പോട്ടുകള്‍

14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി. എറണാകുളം ജില്ലയിലെ മാറാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8), ആലങ്ങാട് (18), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (11), ചമ്പക്കുളം (1), ചെറുതന (സബ് വാര്‍ഡ് 5), വെണ്‍മണി (2), തൈക്കാട്ടുശേരി (സബ് വാര്‍ഡ് 3, 4), കാടുകുറ്റി (10), കാട്ടൂര്‍ (സബ് വാര്‍ഡ് 9), കോലാഴി (6), വയനാട് ജില്ലയിലെ തരിയോട് (സബ് വാര്‍ഡ് 5, 6), കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് (3, 6, 10, 17), പെരളശേരി (4, 5, 7, 8, 9, 16, 18) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഏറാമല (സബ് വാര്‍ഡ് 9), ചേന്ദമംഗലം (വാര്‍ഡ് 10), ശ്രീമൂലനഗരം (12), കാലടി (14), ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി (7), തൃശൂര്‍ ജില്ലയിലെ മേലൂര്‍ (8), ചേര്‍പ്പ് (സബ് വാര്‍ഡ് 4) കട്ടക്കാമ്പല്‍ (സബ് വാര്‍ഡ് 11), കൊല്ലം ജില്ലയിലെ ഇളമ്പൂര്‍ (12), മലപ്പുറം ജില്ലയിലെ അരീക്കോട് (12, 13, 14, 16), എടപ്പാള്‍ (1, 8, 9, 10, 11, 12, 16, 17, 18, 19), വട്ടംകുളം (12, 13, 14 (സബ് വാര്‍ഡ്), മാറാക്കര (1, 20 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരി (1, 2, 3, 4, 7, 8, 11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 604 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു

ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും

Published

on

പാലക്കാട് ജില്ലയിലെ റേഷന്‍കടകളുടെ പ്രവര്‍ത്തനസമയം ഡിസംബര്‍ അഞ്ച് മുതല്‍ 31 വരെ പുന:ക്രമീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ അഞ്ച് മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയും രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുക.

ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും.

Continue Reading

kerala

പാലായില്‍ പള്ളിയില്‍ പോയി മടങ്ങിയ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

പ്രതിക്കെതിരെ ബലാല്‍സംഗ ശ്രമത്തിനും കവര്‍ച്ചാശ്രമത്തിനും കേസെടുതെന്ന് പാലാ പൊലീസ് അറിയിച്ചു.

Published

on

കോട്ടയം : പാലായില്‍ പള്ളിയില്‍ പോയി മടങ്ങിയ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.കൊല്ലം കരീപ്ര കുഴിമതിക്കാട് ഹെയ്ല്‍ രാജു ആണ് പോലീസിന്റെ പിടിയിലായത്.

ഞായറാഴ്ച രാവിലെ കുര്‍ബാനയില്‍ പങ്കെടുത്ത് മടങ്ങിയ യുവതിയെ പിന്തുടര്‍ന്നെത്തിയ യുവാവ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച്‌ യുവതിയെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദിച്ച ശേഷം മാല പൊട്ടിക്കാന്‍ ആയിരുന്നു ശ്രമം. ശബ്ദംകേട്ട് ഓടിയെത്തിയ ഭര്‍ത്താവിനെയും കടിച്ച്‌ പരിക്കേല്‍പ്പിച്ചു.

ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി ഹെയ്ല്‍ രാജുവിനെ പിടിച്ചു വച്ചു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ ബലാല്‍സംഗ ശ്രമത്തിനും കവര്‍ച്ചാശ്രമത്തിനും കേസെടുതെന്ന് പാലാ പൊലീസ് അറിയിച്ചു.

Continue Reading

kerala

ഹൈജംബിൽ പ്രതീക്ഷയായി മലപ്പുറത്തിന്റെ ഹന്ന

മികച്ച പരിശീലനം ലഭിച്ചാൽ ഹന്നക്ക് അന്തർദേശീയ തലത്തിലേക്ക് ഉയരാൻ സാധിക്കുമെന്ന കാര്യം തീർച്ചയാണ്

Published

on

റഹൂഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി:തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈജംബിൽ അഞ്ചാം സ്ഥാനം നേടിയ മലപ്പുറത്തെ ഹന്നയുടെ മികച്ച പ്രകടനം ശ്രദ്ധേയമാകുന്നു.  31 പേർ പങ്കെടുത്ത സബ്ജൂനിയർ ഗേൾസ് ഹൈജംബ് മത്സരത്തിലെ ഫൈനലിൽ 1.32 മീറ്റർ ഉയരത്തിൽ ചാടി അഞ്ചാമതായി എത്തിയ ഹന്ന കായിക ലോകത്തിനും മലപ്പുറത്തിനും പുതിയ പ്രതീക്ഷയേകുന്നു.
കന്നി മത്സരത്തിൽ തന്നെ ഉപജില്ലയിലും ജില്ലയിലും സംസ്ഥാനമേളയിലും എത്തിപ്പെടാൻ ഭാഗ്യം ലഭിച്ച ഈ കൊച്ചു മിടുക്കി യാതൊരു പരിശീലനവും കൂടാതെയാണ് മത്സരയോഗ്യത നേടിയത് എന്നതാണ് പ്രത്യേകത.

കൂട്ടിലങ്ങാടി പള്ളിപ്പുറം കോഴിപ്പറമ്പിലെ പുളിക്കത്തൊടി അബ്ദുറഹ്മാന്റെയും ഇൽമുന്നീസയുടെയും അഞ്ച് മക്കളിൽ ഇളയവളായ ഹന്ന മങ്കട പള്ളിപ്പുറം ജി.യു.പി.സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.  എൽ.പി. ക്ലാസ്മുതൽ ഓട്ടമത്സരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്ന ഹന്നക്ക് കായിക മത്സരങ്ങളിൽ വലിയ താൽപര്യമായിരുന്നു.

കോവിഡ് കാലത്തെ ഇടവേളക്ക് ശേഷം സ്വന്തമായി ജംബിംഗ് പിറ്റു പോലുമില്ലാത്ത സ്കൂളിലെ കായിക മേളയിലെ ഹൈം ജംബിലെ മികച്ച പ്രകടനവും അധ്യാപകരായ സലീം പെരിമ്പലത്തിന്റെയും ലിജിയുടെയും പ്രോത്സാഹനവും പെയിന്റിംഗ് തൊഴിലാളിയായ പിതാവിന്റെ പിന്തുണയും സ്കൂൾ പഠനകാലത്ത് കായികരംഗത്ത് മുന്നേറ്റം നടത്തിയ മാതാവിന്റെ കായിക പാരമ്പര്യവുമെല്ലാം ഒത്തുചേർന്നപ്പോൾ ഹന്നയെ ഉപജില്ല മുതൽ സംസ്ഥാനതലം വരെ എത്തിക്കുകയായിരുന്നു.  ഗ്രാമീണ മേഖലയിൽ സാധാരണ കുടുംബത്തിൽ നിന്ന് യാതൊരു പരിശീലനവും ലഭിക്കാത്ത ഹന്നയുടെ പ്രകടനത്തെ തലസ്ഥാനത്തെ കായിക നഗരിയിലെ സ്പോർട്സ് വിദഗ്ധരെല്ലാം മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
മികച്ച പരിശീലനം ലഭിച്ചാൽ ഹന്നക്ക് അന്തർദേശീയ തലത്തിലേക്ക് ഉയരാൻ സാധിക്കുമെന്ന കാര്യം തീർച്ചയാണ്.

Continue Reading

Trending