Connect with us

More

ഷാര്‍ജ എയര്‍പോര്‍ട്ടില്‍ പുതിയ ടെര്‍മിനല്‍ ഏപ്രിലില്‍ തുറക്കും

Published

on

 

ദുബൈ: ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ ഏപ്രില്‍ മാസത്തില്‍ തുറക്കും. അത്യാധുനിക സംവിധാനങ്ങളോടെയുള്ള അറൈവല്‍ ടെര്‍മിനലിന്റെ പണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി ഈ ഏപ്രിലില്‍ തന്നെ യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് ഷാര്‍ജ രാജ്യാന്തര എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
സ്മാര്‍ട് സെല്‍ഫ് ചെക്ക്-ഇന്‍ സംവിധാനവും മികച്ച പാര്‍കിംഗ് സൗകര്യവും ഒരുക്കുന്നുണ്ട്. മേഖലയില്‍ മികച്ച എയര്‍പോര്‍ട്ടായി വളര്‍ന്നു വരുന്ന ഷാര്‍ജക്ക് പുതിയ ടെര്‍മിനല്‍ കൂടുതല്‍ ഊര്‍ജം പകരുമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍. ലോകത്തിന്റെ 120 ഓളം സ്ഥലങ്ങളില്‍ നിന്നായി 12 മില്യന്‍ യാത്രക്കാരെയാണ് ഈ വര്‍ഷം ഇവിടെ പ്രതീക്ഷിക്കുന്നത്. 2017 വര്‍ഷത്തില്‍ 20 മില്യന്‍ യാത്രക്കാരെ കൈകാര്യം ചെയ്ത ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കൂടുതല്‍ വികസനം അനിവാര്യമായ സാഹചര്യത്തിലാണ് പുതിയ വികസനം. ഇതിനായി 1.5 ബില്യന്‍ ദിര്‍ഹം ചെലവഴിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ശൈഖ് ഫൈസല്‍ ബിന്‍ സഊദ് അല്‍കാസിമിയെ ഉദ്ധരിച്ച് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു. എയര്‍പോര്‍ട്ടില്‍ നടപ്പാക്കിവരുന്ന അടിസ്ഥാന വികസന പദ്ധതികള്‍ രാജ്യാന്തര വിമാനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ഷാര്‍ജയില്‍ നിന്നും അമേരിക്ക, ഏഷ്യന്‍-യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും.
എയര്‍പോര്‍ട്ടിലേക്കുള്ള റോഡ് ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 20 മില്യന്‍ യാത്രക്കാരെ കൈകാര്യം ചെയ്‌തെങ്കില്‍ നടപ്പുവര്‍ഷം ഇത് വര്‍ധിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അതോറിറ്റി. മാത്രമല്ല സ്മാര്‍ട് ഗെയ്റ്റുകള്‍ സ്ഥാപിക്കുന്നതോടെ യാത്രക്കാരുടെ നീണ്ട ക്യൂവും തിരക്കും ഒഴിവാക്കാനാവും. കൂടാതെ സെല്‍ഫ് ചെക്ക്-ഇന്‍ സംവിധാനവും എയര്‍പോര്‍ട്ടിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും. ഷാര്‍ജ എയര്‍പോര്‍ട്ടിന്റെ വികസനത്തോടെ എമിറേറ്റിലേക്ക് കൂടുതല്‍ യാത്രക്കാരെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കാര്‍ കഴിയുമെന്നും അതോറിറ്റി ലക്ഷ്യമിടുന്നു. മറ്റു എമിറേറ്റുകളുടെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന ഷാര്‍ജയില്‍ നിന്നും എല്ലായിടത്തേക്കും റോഡ് മാര്‍ഗമുള്ള മികച്ച ഗതാഗതസൗകര്യം എയര്‍പോര്‍ട്ടിന്റെ വികസനസാധ്യകള്‍ക്ക് കൂടുതല്‍ ഗുണകരമാവും. നാള്‍ക്കുനാള്‍ വളര്‍ന്നുവരുന്ന ഷാര്‍ജ എയര്‍പോര്‍ട്ടിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനുള്ള കടുത്ത ശ്രമത്തിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി.

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

kerala

‘ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കി’: എളമരം കരീമിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി

Published

on

കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിന് എതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി. വീഡിയോ ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

Continue Reading

Trending