ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു.സൂര്യധറിനടുത്ത് ഋഷികേശ്-ഗംഗോത്രി ഹൈവേയില്‍ ഉത്തരാഖണ്ഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍ പെട്ടത്. 18 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആറ് പേരുടെ നില ഗുരുതരമാണ്. ഇവരെ ഋഷികേശിലെ ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചു.

രാവിലെ 7.45നാണ് അപകടമുണ്ടായത്. ഉത്തരകാശിയിലെ ബാഡ്‌കോട്ടില്‍ നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്ന് ദുരന്തനിവാരണസേന അറിയിച്ചു. ബസ് 250 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. അപകടം നടന്ന ഉടനെത്തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതുകൊണ്ടാണ് മരണസംഖ്യ കുറഞ്ഞത്.