കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന നടിമാരുടെ സംഘടനാ നേതാക്കളെ ‘അമ്മ’ ചര്‍ച്ചക്ക് വിളിച്ചു. പാര്‍വതി, രേവതി, പത്മപ്രിയ എന്നിവരെയാണ് ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഏഴിന് കൊച്ചിയില്‍ ചര്‍ച്ച നടത്താനാണ് തീരുമാനം.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് മൂവരും അമ്മ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല. അംഗങ്ങളോട് ആലോചിക്കാതെ തികച്ചും ഏകപക്ഷീയമായാണ് തീരുമാനമെടുത്തത്. കുറ്റാരോപിതനെ തിരിച്ചെടുക്കാനുള്ള തീരുമാനം നല്ല ഉദ്ദേശത്തോടെയല്ല. നടപടി പുനഃപരിശോധിക്കണമെന്നും കത്തില്‍ നടിമാര്‍ ആവശ്യപ്പെട്ടിരുന്നു.