india

പെരിഞ്ഞനത്ത് ദേശീയ പാതയില്‍ വാഹനാപകടം; യുവതി മരിച്ചു

By webdesk12

February 12, 2023

തൃശ്ശൂര്‍: പെരിഞ്ഞനത്ത് കാറിെന്‍റ ഡോറില്‍ തട്ടി വീണ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. മതിലകം കാതിക്കോട് സ്വദേശി താളിയാരില്‍ അന്‍വറിെന്‍റ ഭാര്യ 35 വയസുള്ള ജുബേരിയ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിന് തെക്ക് കപ്പേളക്കടുത്തായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍്റെ ഡോര്‍ പെട്ടെന്ന് തുറന്നപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ തട്ടിയാണ് അപകടം ഉണ്ടായത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജുബേരിയയെ ആക്‌ട്സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ എ.ആര്‍.ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  കയ്പമംഗലം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.