Connect with us

india

സര്‍ക്കാര്‍ പുറത്തുവിട്ട ഭൂപടം അബദ്ധപ്പഞ്ചാംഗമെന്ന് രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ പുറത്തുവിട്ട 2021ലെ ഭൂപടം അബദ്ധപ്പഞ്ചാംഗമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭൂപടത്തിലെ കാര്യങ്ങള്‍ പലതും കൃത്യതയില്ലാത്തതും അവ്യക്തവുമാണ്. ഒരു മുന്നൊരുക്കവുമില്ലാതെ ഇത്തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പുതിയ സര്‍വെ നടത്തി വിശദാംശങ്ങള്‍ നല്‍കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. എന്നിട്ടും സര്‍ക്കാര്‍ 2021 ലെ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്നമെന്ന് സുപ്രീം കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് പുതിയ സര്‍വ്വേ നടത്താനും ഇതിനായി വേണമെങ്കില്‍ ഉപഗ്രഹ സര്‍വെ നടത്താനും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം തേടാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. അത്യന്തം ഗൗരവമുളള ഈ വിഷയത്തില്‍ വിദഗ്ധസമിതി ചെയര്‍മാന്റെയും അംഗങ്ങളുടെയും ജീവനക്കാരുടെയും വേതനം സംബന്ധിച്ച ഉത്തരവ് പോലും പുറത്തിറക്കിയത് രണ്ടര മാസം കഴിഞ്ഞാണ്.

അതായത് മൂന്ന് മാസം കാലാവധിയുള്ള സമിതിയുടെ ഉത്തരവ് ഇറങ്ങിയത് രണ്ടര മാസം കഴിഞ്ഞ്.
സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്ന നടപടികളാണ് പിന്നീട് കണ്ടത്. ജൂണ്‍ മൂന്നിന് സുപ്രീം കോടതി ഉത്തരവ് പുറത്ത് വന്നിട്ടും ഏഴ് മാസമായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് വ്യക്തമാണ്. എന്നിട്ടാണ് 2021 ലെ ഭൂപടം സുപ്രീം കോടതിയില്‍ നല്‍കുന്നത്. അതാകട്ടെ അവ്യക്തവും ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്നതുമാണ്. ഈ ഭൂപടവുമായി ചെന്നാല്‍ കേരളത്തിന് തിരിച്ചടിയുണ്ടാകുമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്കും പ്രതിപക്ഷത്തിനും സംശയമില്ല.

15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഗ്രൗണ്ട് സര്‍വെ നടത്താതെ സര്‍ക്കാര്‍ ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്. മുന്നൊരുക്കമില്ലാതെ ഒന്നാം പിണറായി സര്‍ക്കാര്‍ കാട്ടിക്കൂട്ടിയ അപാകതകളാണ് ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളത്തെ അപകടത്തില്‍ എത്തിച്ചത്. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ സുപ്രീം കോടതി ബഫര്‍ സോണ്‍ ഒഴിവാക്കില്ലെന്ന് തീരുമാനിച്ചാല്‍ രണ്ടര ലക്ഷം ഹെക്ടര്‍ സ്ഥലത്തെ കൃഷിയിടങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ദേവാലയങ്ങളും വീടുകളുമൊക്കെ നഷ്ടമാകും. ഇത് മനസിലാക്കി സര്‍ക്കാര്‍ ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

india

ചെങ്കോട്ടയിലെ കോണ്‍ഗ്രസ് പ്രതിഷേധം വിലക്കി ഡല്‍ഹി പൊലീസ്; പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി

നിരവധി കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത വിഷയത്തില്‍ പ്രതിഷേധിച്ച് ചെങ്കോട്ടയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധം വിലക്കി ദില്ലി പൊലീസ്. ചെങ്കൊട്ടയ്ക്ക് മുന്നിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. മധ്യപ്രദേശില്‍ നിന്നെത്തിയ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. നിരവധി കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

 

 

 

 

 

 

 

Continue Reading

india

ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങി; ഒന്‍പതു വയസ്സുകാരന് ദാരുണാന്ത്യം

കുട്ടിയുടെ അമ്മ ഫ്‌ലാറ്റിലെ അലക്കു തൊഴിലാളിയാണ്.

Published

on

ഡല്‍ഹിയിലെ വികാസ്പുരിയില്‍ ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങി ഒന്‍പതു വയസ്സുകാരന്‍ മരിച്ചു. ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കുട്ടിയുടെ നെഞ്ചില്‍ ആഴത്തില്‍ മുറവേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. മാര്‍ച്ച് 24നാണ് സംഭവം.

കുട്ടിയുടെ അമ്മ ഫ്‌ലാറ്റിലെ അലക്കു തൊഴിലാളിയാണ്. അലക്കുവാനുളള വസ്ത്രങ്ങള്‍ ശേഖരിക്കുവാനായി ഫ്‌ലാറ്റിലേക്ക് എത്തിയതായിരുന്നു കുട്ടിയുടെ അമ്മ. മകന്‍ കൂടെ വന്നതറിഞ്ഞില്ലെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

crime

കട്ടിങ് പ്ലയര്‍കൊണ്ട് യുവാക്കളുടെ പല്ലുകള്‍ പറിച്ചെടുത്തതായി പരാതി; ഐ.പി.എസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

അടിപിടി കേസില്‍ കസ്റ്റെഡിയിലെടുത്ത പത്തിലധികം യുവാക്കളുടെ പല്ലുകള്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കട്ടിങ് പ്ലയര്‍കൊണ്ട് പറിച്ചടുത്തതായി പരാതി.

Published

on

അടിപിടി കേസില്‍ കസ്റ്റെഡിയിലെടുത്ത പത്തിലധികം യുവാക്കളുടെ പല്ലുകള്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കട്ടിങ് പ്ലയര്‍കൊണ്ട് പറിച്ചടുത്തതായി പരാതി. തമിഴ്‌നാട് തിരുനെല്‍വേലി ജില്ലയിലെ അംബാസമുദ്രത്തില്‍ നിന്നുള്ളവരാണ് പരാതിക്കാര്‍. സംഭവം വിവാദമായതോടെ ഐ.പി.എസ് ബല്‍വീര്‍ സിങ്ങിനെ സ്ഥലം മാറ്റി.

മാര്‍ച്ച് പത്തിന് ഉച്ചകഴിഞ്ഞാണ് സംഭവം. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത തങ്ങളെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയും കട്ടിങ് പ്ലയര്‍കൊണ്ട് കൊണ്ടും കരിങ്കല്ലുകൊണ്ടും പല്ലുകള്‍ അടിച്ചുകൊഴിക്കുകമായിരുന്നെന്നുമ പരാതിയില്‍ പറയുന്നു.

പലരുടെയും ചുണ്ടുകള്‍ക്കും മോണകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വായക്കുള്ളില്‍ കരിങ്കല്ലുകള്‍ നിറച്ച് കടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

Continue Reading

Trending