ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുന്ന കാര്യം സിബിഎസ്ഇ പരിഗണിക്കുന്നു. ഇത് സംബന്ധിച്ച് അന്തിമതീരുമാനം അടുത്ത ആഴ്ച തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷ റദ്ദാക്കുകയാണെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ഇങ്ങിനെ നല്‍കണമെന്ന കാര്യത്തില്‍ ഉള്‍പ്പെടെ സിബിഎസ്ഇ തീരുമാനമെടുക്കേണ്ടി വരും. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രില്‍ മാസം നടക്കേണ്ട പരീക്ഷകള്‍ സിബിഎസ്ഇ മാറ്റിവച്ചിരുന്നു.