ന്യൂഡല്‍ഹി : കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇന ിമുതല്‍ രണ്ടാം ഡോസ് 12 മുതല്‍ 16 ആഴ്ചക്കിടയില്‍ എടുത്താല്‍ മതി. നിലവില്‍ ആറു മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളിലാണ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കുന്നത്.
കോവിഡ് മുക്തരായവര്‍ ആറുമാസത്തിനുശേഷം വാക്‌സിന്‍ എടുത്താല്‍ മതി.
പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവര്‍ ചികിത്സ പൂര്‍ത്തിയായി 12 ആഴ്ചകള്‍ക്ക് ശേഷം വാക്‌സിനെടുക്കാം. ഗുരുതര രോഗം ഉള്ളവര്‍ക്ക് രോഗമുക്തി നേടി 8 ആഴ്ചയ്ക്ക് ശേഷം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതി എന്നിങ്ങനെയായിരുന്നു വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍.
ഡോക്ടര്‍ വി കെ പോള്‍ അധ്യക്ഷനായ നാഷണല്‍ എക്‌സ്‌പെര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷനാണ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്.