കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മൊബൈല്‍ ദൃശ്യങ്ങള്‍ കൈമാറണമെന്ന ആവശ്യമാണ് ദിലീപ് കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ കൈമാറുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്. ഇത് സംബന്ധിച്ച് ദിലീപ് വിവിധ കോടതികളിലായി 11 ഹര്‍ജികള്‍ നല്‍കിയിരുന്നു.

വിചാരണ വൈകിക്കാന്‍ വേണ്ടിയാണ് ദിലീപ് ഹര്‍ജികള്‍ നല്‍കിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കേണ്ടതുണ്ട്. സി.ബി.ഐക്ക് വിടാന്‍ തക്ക അസാധാരണ കാരണങ്ങള്‍ കേസിന് ഇല്ല. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.