india

അദാനി ഗ്രൂപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

By webdesk12

February 04, 2023

അദാനി ഗ്രൂപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര കമ്ബനികാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുന്നത്. അദാനിയുടെ സാമ്ബത്തിക വിവരങ്ങളും രേഖകളും മന്ത്രാലയം പരിശോധിക്കും. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമുള്ള ആദ്യത്തെ അന്വേഷണമാണിത്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും കേന്ദ്രസര്‍ക്കാര്‍ അദാനി ഗ്രൂപ്പിനെ കുറിച്ച്‌ അന്വേഷണം നടത്തുന്നതില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അദാനിയെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുന്നു എന്നാണ് ആരോപണം. പ്രതിപക്ഷം പാര്‍ലമെന്റിലും വിഷയം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സെബിയും അദാനി ഗ്രൂപ്പിനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയതായാണ് വിവരം.ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് വന്‍ തിരിച്ചടി നേരിട്ടിരുന്നു. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കമ്ബനിയുടെ ഓഹരിമൂല്യം ഇനിയും ഇടിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്