കൊച്ചിയിലെ ഫളാറ്റിനു മുകളില്‍ നിന്ന് താഴേക്ക് വീണു പെണ്‍കുട്ടി മരിച്ചു. ചിറ്റൂര്‍ റോഡിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന പ്ലസ് ടു വിദ്യാര്‍ഥിനി ഐറിന്‍ജോയ് (18) ആണ് മരിച്ചത്.

വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടം എന്ന് കരുതപ്പെടുന്നു. ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു.