ഇന്നലെയോടെ പ്രാബല്യത്തില്‍ വന്ന പുതിയ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തില്ലെന്ന് ആരോഗ്യമന്ത്രി.വാക്‌സിന്‍ രേഖ, ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്, കോവിഡ് മുക്തിരേഖ എന്നിവയുള്ളവര്‍ക്ക് മാത്രമേ കടകളില്‍ പോകാന്‍ അനുമതിയുള്ളൂ.ഉത്തരവ് തിരുത്താത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്നലെ പുറത്തുവരികയും ഇന്ന് പ്രാബല്യത്തില്‍ വരികയും ചെയ്‌തെങ്കിലും നിരവധി സംശയങ്ങളും ആശങ്കകളും ഇപ്പോഴും നിലനില്‍ക്കുന്നു. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമല്ലെന്നും അശാസ്ത്രീയമാണെന്നും വ്യാപാരികള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.