നിലമ്പൂരില്‍ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂരമര്‍ദ്ദനം.മദ്യപിച്ചു ബഹളം വെച്ചു എന്ന് ആരോപിച്ചാണ് ഹോം ഗാര്‍ഡ് യുവാവിനെ മര്‍ദിച്ചത്.യുവാവിന്റെ മുഖത്തടിക്കുകയും നിലത്ത് വീണ യുവാവിന്റെ മുഖത്ത് പിന്നെയും ആഞ്ഞടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് സംഭവം പുറത്തുവരുന്നത്.ഹോം ഗാര്‍ഡിനെതിരെ നടപടി എടുത്തെന്ന് നിലമ്പൂര്‍ എസ്.എച്ച്.ഒ അറിയിച്ചു.