kerala

സ്വർണ്ണം വാങ്ങാനെത്തി ; മാസ്ക് ധരിച്ചെത്തിയ യുവാവ് മൂന്നു പവനുമായി മുങ്ങി

By Test User

December 10, 2022

കോട്ടയം കറുകച്ചാൽ സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന എത്തിയ യുവാവ് ജ്വല്ലറിയിൽ നിന്ന് മൂന്ന് പവൻ കവർന്നു. മാലയെടുത്ത് കടയിൽ നിന്ന് ഇറങ്ങി ഓടി സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു പ്രതി. ഉച്ചയോടെ ആയിരുന്നു സംഭവം നടന്നത്. മാസ്ക് ധരിച്ചാണ് മോഷ്ടാവ് ജ്വല്ലറിയിൽ എത്തിയത്.

കറുകച്ചാലിലെ സുമംഗലി ജ്വല്ലറിയിലാണ് മോഷണം നടന്നത് . ഇയാൾ കഴിഞ്ഞ ഏഴാം തീയതിയും ജ്വല്ലറിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.