കൊച്ചി: ഇന്നും നാളെയും വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത. 24 മണിക്കൂറിനിടയില്‍ 115 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്ന് കാലവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി ശക്തമായ കടലാക്രമണ സാധ്യത നലനില്‍ക്കുന്നതായി സമുദ്ര പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോകരുത്. ശക്തമായ കാറ്റും കടല്‍ക്ഷോഭവും രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലവസ്ഥാവകുപ്പ് അറിയിച്ചു.

ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലനും  സാധ്യത ഉള്ളതിനാല്‍ മലയോര പ്രദേശങ്ങളില്‍ ഉള്ളവര്‍ ജഗ്രത പുലര്‍ത്തണം.

ഇന്ന് കണ്ണൂര്‍,കാസര്‍കോട്, ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്,വയനാട്,കാസര്‍കോട്, ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.