Connect with us

india

സ്‌കൂള്‍ കലോത്സവം സംഘ്പരിവാര്‍ ആശയ പ്രചാരണ വേദിയാക്കിയത് പ്രതിഷേധാര്‍ഹം : യൂത്ത് ലീഗ്

Published

on

കോഴിക്കോട് : അറുപത്തി ഒന്നാമത് കേരള സ്‌കുള്‍ കലോത്സവം ഇന്നലെ കോഴിക്കോട് ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍ഗാവിഷ്‌കാര വേദി എന്ന നിലക്കും മതേതര ഇടത്തെ പതിറ്റാണ്ടുകളായി ശക്തിപ്പെടുത്തുന്ന സാംസ്‌കാരികോത്സവം എന്ന നിലക്കും നാടിന്റെ നാനതുറകളിലുള്ളവരുടെ പിന്തുണയാലാലാണ് കലോത്സവം മുന്നോട്ട് പോകുന്നത്. എന്നാല്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ സ്വാഗതഗാനത്തിന്റെ ഭാഗമായി മുസ്ലിം വിരുദ്ധമായ ദൃശ്യാവിഷ്‌കാരം നടത്തിയിരിക്കയാണ് സംഘാടകര്‍ എന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.

അറബ് ശിരോവസ്ത്രമായ കഫിയ്യ ധരിച്ചെത്തിയ ആളെ ഇന്ത്യന്‍ സേന പിടികൂടുന്നതിന്റെ ദൃശ്യാവിഷ്‌കാരമാണ് സ്വാഗതഗാനത്തിന്റെ ഭാഗമായി അവതരിപ്പിച്ചത്. ഇസ്ലാം സമം ഭീകരവാദമെന്ന സംഘ്പരിവാര്‍ പ്രചാരണത്തിന് ആക്കം കൂട്ടുന്നതും പൊതുബോധ നിര്‍മ്മിതിക്ക് സഹായകരമാകുന്നതുമാണ് ഈ ദൃശ്യാവിഷ്‌കാരം. ഇത് തയ്യാറാക്കിയത് സതീഷ് ബാബു എന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകനാണ്. ഉന്നത ഉദ്യോഗസ്ഥരും കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രനും അടക്കമുള്ളവര്‍ റിഹേഴ്സല്‍ കണ്ടതിന് ശേഷമാണ്, ഈ ദൃശ്യാവിഷ്‌കാരം വേദിയില്‍ അരങ്ങേറിയത്. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തില്‍ വെച്ച് നടന്ന ഇത്തരം ഒരു പരിപാടി ഒരുക്കിയതിന് സംഘ്പരിവാര്‍ പ്രവര്‍ത്തകനായ സതീഷ് ബാബുവിന് ഉപഹാരവും നല്‍കിയിട്ടുണ്ട്.

ന്യൂനപക്ഷ സമ്മേളന വേദിയില്‍ ചെന്ന് ഓങ്ങി നില്‍ക്കുന്ന മഴുവിന് താഴെ കഴുത്ത് നീട്ടി കൊടുക്കരുതെന്ന് ഉപദേശിക്കുന്ന മുഖ്യമന്ത്രി സംഘ്പരിവാര്‍കാരുടെ മഴുവിന് മൂര്‍ച്ച് കൂട്ടികൊടുക്കന്ന സമീപനം കലോത്സവ വേദിയില്‍ ഉണ്ടായതിനെ കുറിച്ച് അഭിപ്രായം പറയണം എന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണ്. ഒരു സ്റ്റുഡന്റ് പോലീസ് കേഡറ്റ,് വിശ്വാസത്തിന്റെ ഭാഗമായി തലയില്‍ ഹിജാബ് ധരിച്ചാല്‍ മതേതരത്വം തകര്‍ന്ന് പോകുമെന്ന് അഫിഡവിറ്റ് കൊടുത്ത അതേ സര്‍ക്കാരാണ് ഇസ്ലാമിക ശിരോവസ്ത്രം ധരിച്ച് നില്‍കുന്ന ആളെ ഭീകരവാദിയായി ചിത്രീകരിച്ച് പട്ടാളം പിടികൂടുന്ന രംഗം അവതരിപ്പിക്കാന്‍ കൂട്ടുനിന്നത്.

ഇത്തരമൊരു ദൃശ്യാവിഷ്‌കാരം അവതരിപ്പിക്കാന്‍ ഇടയായ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി ഖേദം പ്രകടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പ്ലോട്ട് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണം.
നിരന്തരമായി സംഘ്പരിവാറിന് ഒത്താശ ചെയ്യുന്ന സമീപനമാണ് സി.പി.എമ്മും സി.പി.എം നേതൃത്വം നല്‍കുന്ന ഭരണകൂടവും സ്വീകരിച്ച് വരുന്നത്. സംഘ്പരിവാര്‍ പ്രചാരണമായ ലൗജിഹാദ് എന്ന ആശയം ഏറ്റ് പിടിച്ചതും കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പാഠപുസ്തകങ്ങളില്‍ ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചതും ഇത്തരം സമീപനത്തിന്റെ തെളിവാണ്. സര്‍ക്കാര്‍ വേദികളെ സംഘ്പരിവാര്‍ വേദികള്‍ ആക്കാനുള്ള നീക്കത്തെ ഒരു നിലക്കും അംഗീകരിക്കാനാവില്ല. തെറ്റ് തിരുത്താന്‍ തയ്യാറാകുന്നില്ലെയെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി. ഇസ്മായില്‍, വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യയുടെ റഫാല്‍ തകര്‍ക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ: ചൈനയുടെ എ.ഐ പ്രചാരണം, അമേരിക്കയുടെ റിപ്പോര്‍ട്ട്

ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ധൂര്‍’ വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന്, തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകളുടെ ശക്തി ഉയര്‍ത്തിക്കാട്ടാനും റഫാലിന്റെ വിശ്വാസ്യത തകര്‍ക്കാനും ചൈന വ്യാജ പ്രചാരണം ആരംഭിച്ചതായാണ് യു.എസ്-ചൈന ഇക്കണോമിക് & സെക്യൂരിറ്റി റിവ്യൂ കമീഷന്റെ കണ്ടെത്തല്‍.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയുടെ റഫാല്‍ ഫൈറ്റര്‍ വിമാനത്തെ തകര്‍ത്തതെന്ന വ്യാജ വീഡിയോ ചൈന എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ചു പ്രചരിപ്പിച്ചതായി അമേരിക്ക ആരോപിച്ചു. ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ധൂര്‍’ വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന്, തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകളുടെ ശക്തി ഉയര്‍ത്തിക്കാട്ടാനും റഫാലിന്റെ വിശ്വാസ്യത തകര്‍ക്കാനും ചൈന വ്യാജ പ്രചാരണം ആരംഭിച്ചതായാണ് യു.എസ്-ചൈന ഇക്കണോമിക് & സെക്യൂരിറ്റി റിവ്യൂ കമീഷന്റെ കണ്ടെത്തല്‍.

അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തതിന് പിന്നാലെ തന്നെ ചൈന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ടിക് ടോക്ക് പോലുള്ള പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചാണ് ഈ പ്രചാരണ പരമ്പര നടന്നത്.

ചൈനീസ് ആയുധങ്ങള്‍ ഉപയോഗിച്ച് വിമാനഭാഗങ്ങള്‍ തകര്‍ത്ത്, അതിനെ യുദ്ധക്കാഴ്ചകളായി ചിത്രീകരിച്ച് എ.ഐ സഹായത്തോടെ റഫാല്‍ തകര്‍ന്നതുപോലെ മാറ്റിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൈനയുടെ ആയുധ വിപണിയെ ശക്തിപ്പെടുത്താനും റഫാലിന്റെ ആഗോള പ്രതിച്ഛായയെ ബാധിക്കാനുമുള്ള ശ്രമമാണിതെന്നും അമേരിക്ക ആരോപിക്കുന്നു. പാകിസ്ഥാന്റെ പിന്തുണയും ഈ പ്രചാരണവ്യൂഹത്തിന് പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

റഫാല്‍ നിര്‍മ്മാതാക്കളായ ഫ്രാന്‍സ് അന്വേഷണം നടത്തിയത് ചൈനയുടെ കൃത്രിമ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. വ്യാജ വീഡിയോ പാകിസ്ഥാനില്‍ നിന്നാണ് ആരംഭിച്ചതും അത് കൂടുതല്‍ വിപുലപ്പെടുത്തിയത് ചൈനയാണെന്നും ഫ്രാന്‍സ് വ്യക്തമാക്കി. ടിക് ടോക്കില്‍ പ്രചരിച്ച വീഡിയോകളില്‍ ചൈനീസ് സോഷ്യല്‍ മീഡിയ അഭിനേതാക്കളുടെ പങ്കും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യപാക് യുദ്ധം അവസാനിച്ചതോടെ, ലോകമെമ്പാടുമുള്ള ചൈനീസ് എംബസികള്‍ക്ക് ചൈനീസ് പ്രതിരോധ ഉപകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും യു.എസ് റിപ്പോര്‍ട്ട് പറയുന്നു.

 

Continue Reading

india

ബെംഗളൂരുവിലെ 7 കോടി രൂപ കവര്‍ച്ച: ജീവനക്കാര്‍ക്ക് പങ്കില്ലെന്ന് അന്വേഷണം

പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം വാന്‍ ഡ്രൈവര്‍ക്കും പണം കയറ്റിയ ഏജന്‍സിയിലെ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന നിലപാടിലേക്കാണ് പൊലീസ് നീങ്ങുന്നത്.

Published

on

ബെംഗളൂരു: നഗരത്തെ നടുക്കിയ 7 കോടി രൂപയുടെ കവര്‍ച്ചാ കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി. പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം വാന്‍ ഡ്രൈവര്‍ക്കും പണം കയറ്റിയ ഏജന്‍സിയിലെ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന നിലപാടിലേക്കാണ് പൊലീസ് നീങ്ങുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്താനായിട്ടില്ല. കവര്‍ച്ച ഉച്ചയ്ക്ക് 12:30 ഓടെ ജെപി നഗറിലെ അശോക പില്ലറിന് സമീപമാണ് സംഭവിച്ചത്.

എച്ച്.ഡി.എഫ്.സി. ബാങ്കില്‍ നിന്ന് ഗോവിന്ദരാജപുരത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന പണവുമായി സഞ്ചരിച്ചിരുന്ന വാഹനം, ഇന്നോവ കാറിലെത്തിയ എട്ട് അംഗ സംഘം തടഞ്ഞു നിര്‍ത്തിയാണ് കവര്‍ന്നത്. കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് നടിച്ചാണ് സംഘം വാന്‍ നിര്‍ത്തിച്ചത്. ഡ്രൈവര്‍, സിഎംഎസ് സ്ഥാപനത്തിലെ ജീവനക്കാരന്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളിലെ മുന്‍വൈരുദ്ധ്യങ്ങള്‍ സംശയം വളര്‍ത്തിയിരുന്നെങ്കിലും, നിലവിലെ അന്വേഷണത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നു പോലീസിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത് കവര്‍ച്ച നടന്ന സ്ഥലത്തെ മൊബൈല്‍ ടവറിലാണ്.

ടവറിന്റെ പരിധിയില്‍ എത്തിച്ചേര്‍ന്ന ഫോണുകളുടെ വിവരങ്ങള്‍ പരിശോധിച്ചുവരുന്നു. കവര്‍ച്ചയ്ക്ക് വന്ന സംഘം കന്നഡയിലാണ് സംസാരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. വാനിലുണ്ടായിരുന്ന സിസിടിവി രേഖകളുടെ ഡിവിആര്‍ യൂണിറ്റ് കൊള്ളക്കാര്‍ കൊണ്ടുപോയതും അന്വേഷണത്തിന് വലിയ വെല്ലുവിളിയാണ്. സംഭവത്തെക്കുറിച്ച് ജീവനക്കാര്‍ പോലീസിനെ അറിയിക്കാന്‍ വൈകിയത്, ആയുധങ്ങളുണ്ടായിരുന്നിട്ടും ഉപയോഗിക്കാതിരുന്നത്, സിസിടിവി ക്യാമറകള്‍ ഇല്ലാത്ത ഭാഗത്ത് വാഹനം നിര്‍ത്തിയത് തുടങ്ങിയ കാര്യങ്ങള്‍ ആദ്യം സംശയത്തിന് ഇടയാക്കിയിരുന്നു. കവര്‍ച്ചക്കാര്‍ ഉപയോഗിച്ച ഗ്രേ കളര്‍ ഇന്നോവ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരമാകെ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്‍ സാധ്യതയുള്ള അതിര്‍ത്തികളിലും പരിശോധന ഊര്‍ജിതമായി തുടരുന്നു. വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തി.

Continue Reading

india

നിയമസഭ പാസാക്കിയ ബില്ലുകളുടെ വിധിയില്‍ സമയപരിധി: പ്രസിഡന്‍ഷ്യല്‍ റഫറന്‍സ്; ഇന്ന് സുപ്രീം കോടതിയുടെ മറുപടി

ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിഷയത്തില്‍ വിശദമായ വാദം കേട്ടത്.

Published

on

ന്യൂഡല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി തീരുമാനമെടുക്കേണ്ട സമയപരിധിയെ കുറിച്ചുള്ള പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രീം കോടതി ഇന്ന് തന്റെ നിലപാട് അറിയിക്കാനിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിഷയത്തില്‍ വിശദമായ വാദം കേട്ടത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 143(1) പ്രകാരമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു 14 ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന റഫറന്‍സ് സുപ്രീം കോടതിക്ക് അയച്ചിരിക്കുന്നത്.

രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ട സമയപരിധി കോടതി നിര്‍ണ്ണയിക്കാമോ?, ഭരണഘടനയില്‍ ഇതിനായി വ്യക്തമായ വ്യവസ്ഥകളുണ്ടോ? എന്നതാണ് ഇതിലെ പ്രധാനമായ ചോദ്യങ്ങള്‍. കേരള സര്‍ക്കാര്‍ ഉള്‍പ്പെടെ നിരവധി കക്ഷികള്‍ രാഷ്ട്രപതിയുടെ റഫറന്‍സിനെ ചോദ്യം ചെയ്ത് വാദങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ബില്ലുകളിലെ തീരുമാനങ്ങള്‍ക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ല, നിലവിലെ ആശയക്കുഴപ്പം നീക്കുന്നതിന് കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് റഫറന്‍സില്‍ രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ഇന്നത്തെ സുപ്രീം കോടതി അഭിപ്രായം രാജ്യത്തെ നിയമനിര്‍മ്മാണ പ്രക്രിയയും കേന്ദ്ര-സംസ്ഥാന ബന്ധവും നേരിട്ട് സ്വാധീനിക്കുന്നതായിരിക്കുമെന്ന് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു.

 

Continue Reading

Trending