Sports
ഉദ്ഘാടന ചടങ്ങ് ഡയരക്ടറില്ലാതെ
ടോക്കിയോ: ഇന്നാണ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങ്. പക്ഷേ ഒളിംപിക് സ്റ്റേഡിയത്തില്‍ കാണികളില്ലാത നടക്കുന്ന ഉദ്ഘാടന ചടങ്ങ് നടക്കുന്നത് ഷോ ഡയരക്ടര്‍ ഇല്ലാതെ. ഉദ്ഘാടനത്തിന് ഒരു ദിവസം ബാക്കി നില്‍ക്കെ ഷോ ഡയരക്ടര്‍ കെന്ഡാരോ കോബേഷിയെയാണ് സംഘാടകര്‍ പുറത്താക്കിയത്. രണ്ടാം ലോക മഹായുദ്ധ വേളയില്‍ നാസി സേന യൂറോപ്പിലെ ജൂതന്മാരെ കൊന്നടുക്കിയ ഹോളോകോസ്റ്റ് സംഭവത്തെ പരിഹസിച്ച് കോബിഷി നടത്തിയ ചില പരാമര്‍ശങ്ങളാണ് വിവാദമായതും പുറത്താക്കലില്‍ കലാശിച്ചതും.
23 വര്‍ഷം മുമ്പായിരുന്നു പുറത്താക്കലിന് ആധാരമായ സംഭവം. ജപ്പാനിലെ അറിയപ്പെടുന്ന കൊമേഡിയന്‍ ഷോ അവതാരകനാണ് കോബേഷി. കുട്ടികളുടെ ഒരു പരിപാടിയില്‍ പങ്കെടുക്കവെ തന്റെ സഹനടനോട് ചില പാവകള്‍ ചൂണ്ടിക്കാട്ടി നമുക്ക് ഹോളോകോസ്റ്റ് കളിക്കാമെന്ന് പറയുന്നുണ്ട്.
ഈ രംഗമാണ് ഇപ്പോള്‍ വാര്‍ത്താ ഏജന്‍സി വിവാദമാക്കിയത്. തുടര്‍ന്ന് ജപ്പാന് പ്രധാനമന്ത്രി സംഭവത്തില്‍ ഇടപ്പെട്ടു. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത കമന്റാണ് കോബേഷി നടത്തിയതെന്ന് ജപ്പാന് പ്രധാനമന്ത്രി യോഷിഹിതേ സുഖേ പറഞ്ഞു. ഇങ്ങനെയാണ് ഷോ ഡയരക്ടര്‍ പുറത്തായത്.
News
പരമ്പര അടിച്ചെടുത്ത് ഇന്ത്യ (2-1); യശസ്വി ജയ്സ്വാളിന് കന്നി ഏകദിന സെഞ്ച്വറി
വിശാഖപട്ടണത്ത് നടന്ന തകര്‍പ്പന്‍ മത്സരത്തില്‍ യശസ്വി ജയ്സ്വാള്‍ സെഞ്ച്വറിയും രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവരുടെ മികച്ച പ്രകടനങ്ങളുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കി ഇന്ത്യ ഏകദിന പരമ്പര (21) നേടി. വിശാഖപട്ടണത്ത് നടന്ന തകര്‍പ്പന്‍ മത്സരത്തില്‍ യശസ്വി ജയ്സ്വാള്‍ സെഞ്ച്വറിയും രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവരുടെ മികച്ച പ്രകടനങ്ങളുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. കന്നി ഏകദിന സെഞ്ച്വറിയാണ് ഇന്ന് യശസ്വി ജയ്സ്വാള്‍ സ്വന്തമാക്കിയത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച തുടക്കം നേടാന്‍ കഴിയാതിരുന്നതിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നാണ് യശസ്വി ജയ്സ്വാള്‍ തന്റെ കന്നി ഏകദിന സെഞ്ച്വറി നേടിയത്. തന്റെ കഴിവുകളും ക്ഷമയും ഒരുപോലെ തെളിയിച്ച തകര്‍പ്പന്‍ ഇന്നിംഗ്സായിരുന്നു യുവതാരത്തിന്റേത്. സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷം ഹെല്‍മെറ്റ് ഊരി, ആകാശത്തേക്ക് മുഷ്ടി ചുരുട്ടി അദ്ദേഹം ആഘോഷിച്ചു. ലീന്‍ പാച്ചുകള്‍ മറികടന്ന് ശാന്തമായ ആത്മവിശ്വാസത്തോടെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയ ജയ്സ്വാള്‍ തന്റെ പ്രകടനം കൊണ്ട് ശ്രദ്ധേയനായി. ഈ സെഞ്ച്വറിയോടെ, ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ടി20) സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ എലൈറ്റ് ലിസ്റ്റില്‍ ജയ്സ്വാളും ഇടംനേടി.
വിരാട് കോഹ്ലിയുടെ മനോഹരമായ ഒരു ബൗണ്ടറിയോടെയാണ് ഇന്ത്യ വിജയം സീല്‍ ചെയ്തത്. 40 പന്തില്‍ നിന്ന് തന്റെ 76ാമത് ഏകദിന അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ കോഹ്ലി അതിവേഗമാണ് സ്കോര്‍ ഉയര്‍ത്തിയത്. അതേസമയം, അനായാസമായ ചേസിംഗ് സാധ്യമാക്കിയത് ബൗളര്‍മാരാണ്. കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി ദക്ഷിണാഫ്രിക്കയെ ചെറിയ സ്കോറില്‍ ഒതുക്കി. ടെസ്റ്റ് പരമ്പരയിലെ തോല്‍വിയുടെ ഓര്‍മ്മകള്‍ മായ്ക്കാന്‍ ഈ ഏകദിന പരമ്പര വിജയം ഇന്ത്യക്ക് ഏറെ ആവശ്യമായിരുന്നു.
Sports
അര്‍ധ സെഞ്ചറി നേടി രോഹിത് പുറത്ത്, ഏകദിനത്തില്‍ ഇന്ത്യ മികച്ച നിലയില്‍
73 പന്തില്‍ മൂന്ന് സിക്സും ഏഴു ഫോറുമുള്‍പ്പടെ 75 റണ്‍സെടുത്താണ് രോഹിത് പുറത്തായത്.
ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായകവും അവസാനത്തെയുമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ വിജയത്തിലേക്കു കുതിക്കുന്നു. 271 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 30 ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെന്ന നില കടന്നു. അര്‍ധ സെഞ്ചറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ പുറത്തായി. 73 പന്തില്‍ മൂന്ന് സിക്സും ഏഴു ഫോറുമുള്‍പ്പടെ 75 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. സ്പിന്നര്‍ കേശവ് മഹാരാജിന്റെ പന്തില്‍ മാത്യു ബ്രീറ്റ്സ്കി ക്യാച്ചെടുത്താണ് രോഹിതിനെ മടക്കിയത്. അര്‍ധ സെഞ്ചറിയുമായി യശസ്വി ജയ്സ്വാളും (98 പന്തില്‍ 91), വിരാട് കോലിയുമാണു (18 പന്തില്‍ 14) ക്രീസില്‍.
ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടി ലഭിച്ചു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റയാന് റിക്കിള്‍ട്ടനെ നഷ്ടമായി. അര്‍ഷ്ദീപ് സിങിന്റെ ഓവറില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് റിക്കില്ട്ടന് മടങ്ങിയത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഡികോക്കും ക്യാപ്റ്റന്‍ ടെംബ ബാവുമയും ചേര്‍ന്ന് 113 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും രവീന്ദ്ര ജഡേജ ബാവുമയെ തിരിച്ചയച്ചു. പിന്നീട് വന്ന ബ്രീറ്റ്സ്കെക്കോ, എയ്ഡന്‍ മാര്‍ക്രത്തിനെയും പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയെ കളിയിലേക്ക് മടക്കികൊണ്ടുവന്നു. 29 പന്തില്‍ 29 റണ്‍സെടുത്ത ഡീവാള്‍ഡ് ബ്രെവിസിനെയും 15 പന്തില്‍ 17 റണ്‍സെടുത്ത മാര്‍കോ യാന്‍സനെയും 38ാം ഓവറില്‍ തന്നെ കുല്‍ദീപ് യാദവ് മടക്കി. പിന്നാലെ കോര്ബിന് ബോഷിനെയും, എല്‍ബിഡബ്ല്യൂവില്‍ കുരുക്കി ലുങ്കി എന്‍ഗിഡിയെയും കുല്‍ദീപ് തന്നെ പുറത്താക്കി. രവീന്ദ്ര ജഡേജയും അര്‍ഷ്ദീപ് സിങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Cricket
ഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
ലോകക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന 14ാമത്തെ താരവും, ഇന്ത്യക്കാരില്‍ നാലാമത്തെ താരവുമാണ് രോഹിത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി സ്വന്തമാക്കി ഇന്ത്യന്‍ താരം രോഹിത് ശര്‍മ. മൂന്ന് ഫോര്‍മാറ്റിലുമായി 20,000 റണ്‍സ് എന്ന നാഴികക്കല്ലാണ് ‘ഹിറ്റ്മാന്’ പിന്നിട്ടിരിക്കുന്നത്. ലോകക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന 14ാമത്തെ താരവും, ഇന്ത്യക്കാരില്‍ നാലാമത്തെ താരവുമാണ് രോഹിത്. വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 27 റണ്‍സ് എടുത്തതോടെയാണ് രോഹിത് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. നേരത്തെ സച്ചിന് ടെണ്ടുല്‍ക്കര്‍ (34,357), വിരാട് കോഹ്ലി (27,910), രാഹുല്‍ ദ്രാവിഡ് (24,064) എന്നിവര്‍ റണ്‍സ് തികച്ചിരുന്നു. നിലവില്‍ 50 സെഞ്ച്വറികളും 110 അര്‍ധസെഞ്ച്വറികളും രോഹിത്തിന്റെ പേരിലുണ്ട്. സച്ചിനും (100) കോഹ്ലിക്കും (83) ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50ലധികം സെഞ്ച്വറികള്‍ നേടുന്ന ഏക ഇന്ത്യന്‍ താരം കൂടിയാണ് രോഹിത്.
അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ അവസാനത്തേതും നിര്‍ണായകവുമായ ഏകദിനത്തില്‍ ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 270 ന് ആള് ഔട്ടായി. ഇന്ത്യക്കായി കുല്‍ദീപ് യാദവും പ്രസിദ് കൃഷ്ണയും നാല് വിക്കറ്റ് വീഴ്ത്തി. സെഞ്ച്വറി നേടിയ(89 പന്തില്‍ 106) ക്വിന്റന്‍ ഡി കോക്കിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്താനായത്. 21 മത്സരങ്ങള്‍ക്കിടെയാണ് ഏകദിനത്തില്‍ ഇന്ത്യക്ക് ആദ്യമായി ടോസ് ലഭിക്കുന്നത്.
ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടി ലഭിച്ചു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റയാന് റിക്കിള്‍ട്ടനെ നഷ്ടമായി. അര്‍ഷ്ദീപ് സിങിന്റെ ഓവറില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് റിക്കില്ട്ടന് മടങ്ങിയത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഡികോക്കും ക്യാപ്റ്റന്‍ ടെംബ ബാവുമയും ചേര്‍ന്ന് 113 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും രവീന്ദ്ര ജഡേജ ബാവുമയെ തിരിച്ചയച്ചു. പിന്നീട് വന്ന ബ്രീറ്റ്സ്കെക്കോ, എയ്ഡന്‍ മാര്‍ക്രത്തിനെയും പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയെ കളിയിലേക്ക് മടക്കികൊണ്ടുവന്നു. 29 പന്തില്‍ 29 റണ്‍സെടുത്ത ഡീവാള്‍ഡ് ബ്രെവിസിനെയും 15 പന്തില്‍ 17 റണ്‍സെടുത്ത മാര്‍കോ യാന്‍സനെയും 38ാം ഓവറില്‍ തന്നെ കുല്‍ദീപ് യാദവ് മടക്കി. പിന്നാലെ കോര്ബിന് ബോഷിനെയും, എല്‍ബിഡബ്ല്യൂവില്‍ കുരുക്കി ലുങ്കി എന്‍ഗിഡിയെയും കുല്‍ദീപ് തന്നെ പുറത്താക്കി. രവീന്ദ്ര ജഡേജയും അര്‍ഷ്ദീപ് സിങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
-
kerala1 day agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
kerala3 days agoബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ
-
india2 days agoമദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്‍
-
Sports2 days agoട്വന്റി20 ക്രിക്കറ്റിലേക്ക് രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍

