ടോക്യോ: ഒളിംമ്പിക്‌സിലെ ആദ്യ ഘട്ട മത്സരത്തില്‍ ഓസ്‌ട്രേലിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീനയെ തോല്‍പ്പിച്ചു. 14-ാം മിനുറ്റില്‍ വെയില്‍സിലൂടെ മുന്നിലെത്തിയ ഓസ്‌ട്രേലിയ കളി പിടിച്ചെടുക്കുകയായിരുന്നു. 80-ാം മിനുറ്റില്‍ മാര്‍ക്കോ ടിലിയയിലൂടെ രണ്ടാം ഗോള്‍ കണ്ടെത്തി ഓസ്‌ട്രേലിയ കളിയിലെ ആധിപത്യം ഉയര്‍ത്തി.അര്‍ജന്റീനയുടെ ലെഫ്റ്റ് ബാക്ക് ഫ്രാന്‍സിസ്‌കോ ഒര്‍ട്ടേഗ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തുപേരായാണ് അര്‍ജന്റീന പൊരുതിയത്.

ജര്‍മനിയെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് കാനറികള്‍ വിജയം കുറിച്ചത്. കളിക്കളത്തിലെ ആദ്യ മുപ്പത് മിനുറ്റില്‍ തന്നെ റിച്ചാര്‍ലിസണിന്റെ ഹാട്രിക്ക് നേട്ടത്തിലൂടെ ബ്രസീല്‍ കളം നിറയുകയായിരുന്നു.രണ്ടാം പകുതിയില്‍ ജര്‍മനി രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് കളിക്കളത്തില്‍ തിരിച്ച് വന്നെങ്കിലും പൗലീഞ്ഞ്യോയിലൂടെ നാലാം ഗോള്‍ വലയിലെത്തിച്ച് ബ്രസീല്‍ വിജയം നേടി.