Connect with us

News

ഭിന്നശേഷിക്കാര്‍ക്ക് ഇനി വീട്ടിലിരുന്ന് പണിയെടുക്കാം; ‘വര്‍ക്ക് ഫ്രം ഹോം’ പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ്‌നാട് സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ലാപ്‌ടോപ്പുകളും സോഫ്റ്റ്‌വെയറുകളും ലഭ്യമാക്കി പരിശീലനം നല്‍കും.

Published

on

ചെന്നൈ:തമിഴ്‌നാട്ടില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇനി വീട്ടിലിരുന്ന് തൊഴിലെടുക്കാം.സംസ്ഥാനത്തെ സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ക്ക് ‘വര്‍ക് ഫ്രം ഹോം’ പദ്ധതിക്ക് രൂപം നല്‍കുമെന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വകാര്യ- സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരെ കണ്ടെത്തി വര്‍ക് ഫ്രം ഹോം സംവിധാനമൊരുക്കുന്നതിനും ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും പ്രത്യേക സമിതികള്‍ രൂപവത്കരിക്കും.ഇവരുടെ യാത്രാക്ലേശം ഉള്‍പ്പെടെയുള്ള വിഷമതകള്‍ കണക്കിലെടുത്താണ് നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങിലാണ് സ്റ്റാലിന്റെ നിര്‍ണ്ണായക പ്രഖ്യാപനം.തമിഴ്‌നാട് സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ലാപ്‌ടോപ്പുകളും സോഫ്റ്റ്‌വെയറുകളും ലഭ്യമാക്കി പരിശീലനം നല്‍കും.

കാഴ്ച വൈകല്യമുള്ളവര്‍ ഉള്‍പ്പെടെ 4.39 ലക്ഷം ഭിന്നശേഷിക്കാര്‍ക്ക് 1,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നത് 2023 ജനുവരി ഒന്നു മുതല്‍ 1,500 രൂപയായി ഉയര്‍ത്തും.സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രത്യേകിച്ച്‌ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഫുഡ് ഡെലിവറി ജീവനക്കാരന് മദ്യപാനികളുടെ ക്രൂരമര്‍ദ്ദനം

ഭക്ഷണം വിതരണം ചെയ്ത ശേഷം മടങ്ങി വരുന്നതിനിടെയാണ് വാസനെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

Published

on

ചെന്നൈ: തമിഴ്‌നാട്ടില്‍ ഫുഡ് ഡെലിവറി ജീവനക്കാരനെതിരെ മദ്യപാനികളുടെ മര്‍ദനം. രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ 22 വയസുള്ള തിരുമലൈ വാസനെ വെല്ലൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫുഡ് ഡെലിവറി ജീവനക്കാരനെ മര്‍ദ്ദിക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെല്ലൂര്‍ കാട്ട്പാടിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം വിതരണം ചെയ്ത ശേഷം മടങ്ങി വരുന്നതിനിടെയാണ് വാസനെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ച പ്രതികള്‍ സഞ്ചരിച്ച ബൈക്ക് വാസന്റെ ബൈക്കുമായി കൂട്ടിയിടിച്ചു. ഇതിന് പിന്നാലെയായിരുന്നു മര്‍ദനം.

Continue Reading

kerala

ചാലക്കുടിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്; മുന്നിലെ ചില്ല് തകര്‍ന്നു

ബസിനെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവാണ് കല്ലെറിഞ്ഞത്.

Published

on

തൃശൂര്‍: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്. കല്ലേറില്‍ ബസിന്റെ മുന്നിലെ ചില്ല് പൂര്‍ണമായി തകര്‍ന്നു. ചാലക്കുടിയിലാണ് സംഭവം.

കെഎസ്ആര്‍ടിസി ബസിനെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവാണ് കല്ലെറിഞ്ഞത്. തൃശൂരില്‍ നിന്ന് ചാലക്കുടി വരെ ബൈക്കിലെത്തിയ യുവാവ് ചാലക്കുടിയില്‍ കല്ലുമായി കാത്തുനിന്നു. ബസ് എത്തിയ സമയത്ത് കല്ലെറിഞ്ഞ ശേഷം ബൈക്കില്‍ യുവാവ് രക്ഷപ്പെടുകയായിരുന്നു.

തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെയായിരുന്നു കല്ലേറ് നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

india

പ്രയാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗീക പീഡനം: അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

മുന്‍ സൈനികനായ പ്രതി ഗുരുവായൂര്‍ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു

Published

on

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍. കൂറ്റനാട് വാവനൂര്‍ സ്വദേശി പ്രജീഷ് കുമാറിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു പ്രജീഷ് കുമാര്‍. ഈ സൗഹൃദം മുതലെടുത്താണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിരയാക്കിയതെന്ന് പൊലീസ് പറയുന്നു. ബസ് യാത്രയ്ക്കിടയിലും ഒരു സ്വകാര്യ പാലിയേറ്റീവ് ഹോം സന്ദര്‍ശന വേളയിലുമെല്ലാം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.

മുന്‍ സൈനികനായ പ്രതി ഗുരുവായൂര്‍ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Continue Reading

Trending