Connect with us

News

വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി ഋഷി സുനക് സര്‍ക്കാര്‍

നിലവാരം കുറഞ്ഞ ബിരുദം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയില്ല.

Published

on

ബ്രിടനിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുകെയില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കങ്ങളും പ്രധാനമന്ത്രി ഋഷി സുനക് ആരംഭിച്ചതായി റിപോര്‍ടുകള്‍.സമീപകാലത്തായി യുകെയിലേക്കുള്ള കുടിയേറ്റം കുത്തനെ വര്‍ധിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍െടുത്താന്‍ സര്‍കാര്‍ തയ്യാറെടുക്കുന്നത്.ഇതിന്റെ ഭാഗമായി രാജ്യാന്തര വിദ്യാര്‍ഥികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് പരിഗണനയിലാണ്.

നിലവാരം കുറഞ്ഞ ബിരുദ കോഴ്സുകള്‍ക്കു ചേരുകയും കുടുംബാംഗങ്ങളെ കൊണ്ടുവരികയും ചെയ്യുന്നവര്‍ക്കാണ് നിയന്ത്രണം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരം. യുകെയിലേക്കുള്ള കുടിയേറ്റം ഈ വര്‍ഷം അഞ്ച് ലക്ഷം കവിഞ്ഞ സാഹചര്യത്തിലാണ് നടപടിയെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. എന്നാല്‍, നിലവാരം കുറഞ്ഞ ബിരുദം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയില്ല.

രാജ്യാന്തര വിദ്യാര്‍ഥികളെ കുടിയേറ്റക്കാരുടെ പട്ടികയില്‍ ഉള്‍പെടുത്തരുതെന്ന ആവശ്യവുമായി ഇന്‍ഡ്യന്‍ പ്രവാസി വിദ്യാര്‍ഥികളുടെ സംഘടനയായ നാഷനല്‍ ഇന്‍ഡ്യന്‍ സ്റ്റുഡന്റ്സ് ആന്‍ഡ് അലമ്നൈ യൂനിയന്‍ രംഗത്തെത്തി. സമ്ബദ്ഘടനയുടെ വളര്‍ച്ചയ്ക്ക് കുടിയേറ്റം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നാണ് കഴിഞ്ഞയാഴ്ച ധനമന്ത്രി ജെറമി ഹണ്ട് പറഞ്ഞത്. സമ്ബദ് വ്യവസ്ഥയ്ക്ക് പരുക്കേല്‍പ്പിക്കാതെ കുടിയേറ്റം കുറയ്ക്കാനുള്ള ദീര്‍ഘകാല പദ്ധതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, വിദേശ വിദ്യാര്‍ഥികള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയാല്‍ ഒട്ടേറെ സര്‍വകലാശാലകള്‍ പാപരായിത്തീരുമെന്ന മുന്നറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. ഉയര്‍ന്ന ഫീസ് നല്‍കുന്ന രാജ്യാന്തര വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞാല്‍, സര്‍വകലാശാലകള്‍ക്കുള്ള സര്‍കാര്‍ ധനസഹായം ഉയര്‍ത്തേണ്ടിവരും.

 

kerala

‘കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നു’; പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെ തള്ളി സി.പി.ഐ

ജയരാജനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തി.

Published

on

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ.പി ജയരാജനെ തള്ളി സി.പി.ഐ. കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് മൂല്യബോധം എല്ലാവര്‍ക്കും പ്രധാനമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ‘അണികളെ പഠിപ്പിക്കുന്ന മൂല്യം പാലിക്കാന്‍ ആരേക്കാളും ബാധ്യത നേതാക്കള്‍ക്കുണ്ട്. കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ പെട്ടുപോകരുത്. ഏതെങ്കിലും വ്യക്തികള്‍ക്ക് പാളിച്ച പറ്റിയാല്‍ വ്യക്തികളുടെ മാത്രം വീഴ്ചയാണ്’.. ബിനോയ് വിശ്വം പറഞ്ഞു.

ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. ടി.ജി നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ ഫ്‌ലാറ്റില്‍ എത്തിയാണ് ജാവദേക്കര്‍ കണ്ടതെന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലന്നും ഇ.പി പറഞ്ഞു. ജയരാജനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തി. പിണറായിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി.

പ്രമുഖ സി.പി.എം നേതാവ് ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ആദ്യം ആരോപിച്ചത് ശോഭാ സുരേന്ദ്രനാണ്. ആ നേതാവ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ എന്ന കെ.സുധാകരന്റെ പ്രസ്താവനയോടെ വിവാദം വീണ്ടും ചൂട് പിടിച്ചു. ആരോപണം ഇ.പി ജയരാജന്‍ നിഷേധിച്ചതിന് പിന്നാലെ കൂടിക്കാഴ്ച സ്ഥിരീകരിച്ച്ടി.ജി നന്ദകുമാറും ശോഭ സുരേന്ദ്രനും രംഗത്തെത്തി. ഒടുവില്‍ ജാവഡേക്കറെ കണ്ടെന്ന് ഇ.പി തുറന്നുപറഞ്ഞു. ദല്ലാള്‍ നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ലന്നും ഇ.പി പറഞ്ഞു.

പിന്നാലെ ഇ.പി ജയരാജനെതിരെ പരസ്യ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ജയരാജന് ജാഗ്രത ഉണ്ടായില്ല. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് ദിവസം ഇ.പി ജയരാജന്‍ നടത്തിയ പ്രസ്താവന അനുചിതമായന്നാണ് മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളുടെയും വിലയിരുത്തല്‍.

 

Continue Reading

kerala

യുഡിഎഫിന് നൂറ് ശതമാനം വിജയം ഉറപ്പ്; വോട്ട് രേഖപ്പെടുത്തി കെ മുരളീധരന്‍

തൃശൂരും തിരുവനന്തപുരവും ഉൾപ്പെടെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും.

Published

on

തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം ജവഹര്‍ നഗര്‍ സ്‌കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് യുഡിഎഫിന് നൂറ് ശതമാനം വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂരും തിരുവനന്തപുരവും ഉൾപ്പെടെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. തൃശൂരിൽ യുഡിഎഫിനെ സംബന്ധിച്ച് യാതൊരു സംശയവുമില്ല. ഞങ്ങൾക്ക് വിജയം ഉറപ്പാണ്. സിപിഎം–ബിജെപി അന്തർധാരയുടെ കാര്യം ആദ്യം ഞാന്‍ പറഞ്ഞു. എന്നാല്‍ അത് എല്ലാവരും തമാശയായിട്ട് എടുത്തു.

പതിനെട്ട് മണ്ഡലങ്ങളിലും എൽഡിഎഫും രണ്ടിടത്ത് ബിജെപിയും – അതാണ് അന്തർധാരയുടെ ഫോർമുല. തിരുവനന്തപുരവും തൃശൂരും ബിജെപിക്ക്, ബാക്കി പതിനെട്ട് മണ്ഡലവും ഇടതിന്. ഈ ധാരണ ഞങ്ങൾ പൊളിക്കും. ഒരു സംശയവും വേണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാരയല്ല, പരസ്യ ധാരണ: ഷാഫി പറമ്പില്‍

മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ധാരണയുണ്ട്.

Published

on

ബിജെപിയും സിപിഎമ്മും തമ്മില്‍ അന്തര്‍ധാരയല്ല, പരസ്യ ധാരണയെന്നു വടകര യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. മുഖ്യമന്ത്രിയുടെ കൂട്ടുകെട്ടും ആലോചിക്കണം. ബിജെപിയും സിപിഎമ്മും ഒരു മുന്നണി പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ധാരണയുണ്ട്. അതിനാലാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകില്ല എന്നു മുഖ്യമന്ത്രി പറയാന്‍ കാരണം.

സിപിഎം വര്‍ഗീയ ചേരി തിരിവ് ഉണ്ടാക്കി വോട്ടു ചോദിക്കുന്നു. മതത്തിന്റെ പേരില്‍ വോട്ടു ചോദിക്കുന്നു. ഇത് നാടിനെ ബാധിക്കുന്ന വിഷയമാണ്. തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടും എന്നാല്‍ നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ല. രാഹുല്‍ ഗാന്ധിക്കെതിരെ മാത്രം ആക്ഷേപം ഉയര്‍ത്തുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Continue Reading

Trending