മലപ്പുറം ജില്ലയിലെ വഴിക്കടവ് നാടുകാണി, നിലമ്പൂര്‍ കക്കാടംപൊയില്‍ പാതകളില്‍ അവശ്വസര്‍വിസുകള്‍ ഒഴികെയുള്ള എല്ലാ യാത്രകള്‍ക്കും രാത്രി 9 മുതല്‍ പുലര്‍ച്ച 6 വരെ രാത്രികാല യാത്ര നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ല ഭരണകൂടം വ്യക്തമാക്കുന്നു.

അന്തര്‍സംസ്ഥാന യാത്രാ വാഹനങ്ങള്‍, അവശ്യ സാധനങ്ങളുമായി എത്തുന്ന ചരക്ക് വാഹനങ്ങള്‍, മെഡിക്കല്‍ സര്‍വ്വീസ്, വിദേശ യാത്രകള്‍, അടിയന്തിര ഘട്ടങ്ങളിലുള്ള അത്യാവശ്യ യാത്രകള്‍ എന്നിവക്ക് ഈ നിരോധനം ബാധകമല്ല.

കൂടാതെ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ബീച്ചുകള്‍, പാര്‍ക്കുകള്‍, വെള്ളച്ചാട്ടം, മലയോര ടൂറിസം കേന്ദ്രം അടക്കമുള്ള മുഴുവന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിച്ചതായും ജില്ല ഭരണകൂടം പറയുന്നു.