ഉത്തര്‍പ്രദേശില്‍ ലംഘിപ്പൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് നീതി ലഭിക്കാനും പ്രധാന കുറ്റവാളിയായ ആശിഷ് മിശ്രയുടെ പിതാവ്  അജയ് മിശ്രയെ കേന്ദ്ര മന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു.രാഹുല്‍ ഗാന്ധി, പ്രിയങ്കഗാന്ധി തുടങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘമാണ് ഇന്ന് രാഷ്ട്രപതിയെ കണ്ട് നിവേദനം നല്‍കിയത്്. കൂടാതെ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ 2 സിറ്റിങ് ജഡജിമാര്‍ കേസ് അന്വേഷിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.കോണ്‍ഗ്രസിന്റെ വസതുത അന്വേഷണ റിപ്പോര്‍ട്ടും സംഘം രാഷട്രപതിക്ക് കൈമാറി.