Connect with us

More

ബഹുസ്വരതയുടെ വര്‍ണങ്ങളില്‍ പ്രതിരോധത്തിന്റെ ചിത്രങ്ങള്‍; വരക്കൂട്ടം ദ്വിദിന വരക്യാമ്പ് സമാപിച്ചു

Published

on

നിലമ്പൂര്‍: നിറങ്ങളില്‍ കാടുനിറഞ്ഞു. കാടിന്റെ നിഗൂഢസൗന്ദര്യവും വന്യതയും ക്യാന്‍വാസുകളിലേക്ക് പടര്‍ന്നു. നിലമ്പൂര്‍ തേക്കുകാട്ടില്‍ നടന്ന ചിത്രകലാ ക്യാമ്പില്‍ കാടും മരങ്ങളും പ്രകൃതിയും മനുഷ്യജീവിതത്തിന്റെ താളമുള്ള ചിത്രങ്ങളായി. മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെയും കലാ ആസ്വാദകരുടെയും കൂട്ടായ്മയായ വരക്കൂട്ടമാണ് നിറങ്ങള്‍ കൊണ്ട് സംവദിച്ചും വരകൊണ്ട് പ്രതിരോധ വഴിയകള്‍ കണ്ടെടുത്തും കാട്ടില്‍ ഒത്തുകൂടിയത്. കലാകാരന്‍മാര്‍ക്കെതിരെ ഉയരുന്ന ഫാസിസ്റ്റ് നിലപാടുകളില്‍ പ്രതിഷേധിച്ചും കലയിലെ സമകാലിക ഇടപെടലുകളെ അടുത്തറിയാനുമാണ് ബഹുസ്വരതയുടെ വര്‍ണങ്ങളുമായി കലാകാരന്‍മാര്‍ കൂടിയിരുന്ന് വരച്ചത്.

ചിത്രകാരന്‍ അശാന്തന്റെ മരണത്തില്‍ അനുശോചിച്ചും അദ്ദേഹത്തിന്റെ മൃതദേഹത്തോട് ഫാസിസ്റ്റുമനസ്സുകള്‍ കാണിച്ച അവഹേളനത്തില്‍ പ്രതിഷേധിച്ചുമാണ് ക്യാമ്പ് തുടങ്ങിയത്. കലാകാരന്‍മാര്‍ സ്വതന്ത്രമായ ആവിഷ്‌കാരങ്ങള്‍ നടത്താന്‍ കാടുകയറേണ്ട ഗതികെട്ടകാലമാണിതെന്ന് ചിത്രകാരന്‍മാര്‍ പറഞ്ഞു.

യൂനുസ് മുസ്‌ലിയാരകത്ത്, കെ എം നാരായണന്‍, മുഖ്താര്‍ ഉദരംപൊയില്‍, സതീഷ് ചളിപ്പാടം, പി ജി ശ്രീനിവാസന്‍, രതീഷ് കുമാര്‍, ഉസ്മാന്‍ ഇരുമ്പുഴി, സുരേഷ് ചാലിയത്ത്, ഐഷ യൂനുസ്, ഷബീബ മലപ്പുറം, ഉഷ മഞ്ചേരി, ശംസി ജാസ്മിന്‍, സേതു മക്കരപ്പറമ്പ്, ദിനേശ് മഞ്ചേരി, ശിഹാബ് മമ്പാട്, അനീഷ് കവളമുക്കട്ട തുടങ്ങി ജില്ലക്കകത്തും പുറത്തുനിന്നുമായി തെരഞ്ഞെടുത്ത 20 ചിത്രകാരന്മാരാണ് നിലമ്പൂര്‍ കനോലി പ്ലോട്ടിലും താണയിലെ സ്പ്രിങ്‌സ് സ്‌കൂളിലുമായി നടന്ന ദ്വിദിനവരക്യാമ്പില്‍ പങ്കെടുത്തത്. അക്രലിക് കളറില്‍ ക്യാന്‍വാസിലായിരുന്നു വര.

പി വി അന്‍വര്‍ എം എല്‍ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റിഞ്ചു വെള്ളിലയാണ് ക്യൂറേറ്റര്‍. ഷമീം സീഗള്‍, അനീസ് വടക്കന്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

നിലമ്പൂര്‍ തേക്കുകാട്ടില്‍ വരക്കൂട്ടം സംഘടിപ്പിച്ച ദ്വിദിന വരക്യാമ്പില്‍ നിന്ന്

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

പുരുഷന്‍മാര്‍ മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

Published

on

എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്‌റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.

Continue Reading

More

സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

on

തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.

Continue Reading

More

രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

Published

on

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.

Continue Reading

Trending