Connect with us

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്

പിവി അന്‍വര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുന്നത്.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ജൂണ്‍ 19ന് തെരഞ്ഞെടുപ്പും ജൂണ്‍ 23ന് വോട്ടെണ്ണലും നടക്കും. പിവി അന്‍വര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുന്നത്. ഗുജറാത്ത്, കേരള, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ.

അതേസമയം പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 2 നായിരിക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ 5നും. ഉപതെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 263 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജമാക്കുന്നത്. 59 പുതിയ പോളിങ് ബൂത്തുകള്‍ ഇതില്‍ ഉള്‍പ്പെടും. ഓരോ ബൂത്തിലേയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതിപ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് അറിയിച്ചിരുന്നു.

പിവി അന്‍വര്‍ രാജിവെച്ചതോടെ തെരഞ്ഞെടുപ്പിന് ചൂട് പിടിച്ചിരിക്കുകയാണ്. മണ്ഡലം തിരിച്ച് പിടിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ പി വി അന്‍വര്‍ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഉപതെരഞ്ഞെടുപ്പ് എത്രയും വേഗത്തില്‍ നടത്തണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു അന്‍വറിന്റെ കത്ത്. ഇനിയും വൈകിയാല്‍ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അന്‍വര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

Film

മണിയന്‍പിള്ള രാജുവിന്റെ കാറിലേക്ക് ഇടിച്ചുകയറി ബൈക്ക്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ക്ലബില്‍ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന നടന്റെ കാറിലേക്ക് രണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് വന്നിടിക്കുകയായിരുന്നു.

Published

on

തിരുവനന്തപുരം വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ വെച്ച് നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറിലേക്ക് ബൈക്കിടിച്ച അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ക്ലബില്‍ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന നടന്റെ കാറിലേക്ക് രണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാള്‍ക്ക് നട്ടെല്ലിനും മറ്റേയാള്‍ക്ക് കാലിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തിന് പിന്നാലെ മണിയന്‍പിള്ള രാജു വാഹനം നിര്‍ത്താതെ പോയതാണ് വലിയ വിവാദമായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നു. അപകടം നടന്നപ്പോള്‍ വണ്ടി നിര്‍ത്താതെ പോയതില്‍ നടന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. പേടിച്ചിട്ടാണ് കാര്‍ നിര്‍ത്താതെ പോയതെന്നും ബൈക്ക് തന്റെ വാഹനത്തിലാണ് ഇടിച്ചതെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു. മദ്യപിച്ചിട്ടില്ലെന്നും നടന്‍ വ്യക്തമാക്കി.

സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് നടനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അദ്ദേഹത്തെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അപകടസ്ഥലത്ത് നിന്ന് കാറിന്റെ ബമ്പര്‍ ഭാഗവും നമ്പര്‍ പ്ലേറ്റും പോലീസിന് ലഭിച്ചിരുന്നു.

Continue Reading

kerala

ആദര്‍ശ വഴിയില്‍ ആവേശമായി സമസ്ത സമ്മേളനങ്ങള്‍

സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നൂറ്റാണ്ട് പിന്നിട്ട ആദര്‍ശ വഴിയിലെ ആവേശകരമായ അടയാളപ്പെടുത്തലായിരുന്നു സമയബന്ധിതമായി നടന്ന വാര്‍ഷിക സമ്മേളനങ്ങള്‍.

Published

on

By

കുണിയ: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നൂറ്റാണ്ട് പിന്നിട്ട ആദര്‍ശ വഴിയിലെ ആവേശകരമായ അടയാളപ്പെടുത്തലായിരുന്നു സമയബന്ധിതമായി നടന്ന വാര്‍ഷിക സമ്മേളനങ്ങള്‍. കാലികമായ വിഷയങ്ങളിലെ സുചിന്തതമായ തീരുമാനങ്ങള്‍ക്കും സുധീരമായ പ്രഖ്യാപനങ്ങള്‍ക്കും ഓരോ സമ്മേളനങ്ങളും സാക്ഷിയായി. സമ്മേളനങ്ങള്‍ എന്തു പറയുന്നുവെന്നു കേള്‍ക്കാന്‍ സമുദായം ആവേശത്തോടെ ഒഴുകിയെത്തിയപ്പോള്‍ ഓരോ സമ്മേളനങ്ങളും മുസ്‌ലിം കൈരളിയുടെ ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. 1927 ഫെബ്രുവരി ഏഴിന് സമസ്തയുടെ ചാലക ശക്തിയും സമുന്നത സാരഥിയുമായിരുന്ന പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ കര്‍മഭൂമിയായ താനൂരായിരുന്നു പ്രഥമ സമ്മേളനത്തിന് ആതിഥ്യമരുളിയത്.

ആദ്യ സമ്മേളനത്തിന് സാക്ഷിയായ വര്‍ഷം വിട പറയുന്ന ഡിസംബര്‍ 31 ന് തന്നെ രണ്ടാമത്തെ സമ്മേളനവും നടക്കുകയുണ്ടായി. പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്ത് മോളൂരായിരുന്നു സമ്മേളന വേദി. വള്ളുവനാട് താലൂക്കിലെ ചെമ്മന്‍കുഴിയില്‍ 1929 ജനുവരി ഏഴിനായിരുന്നു മൂന്നാം സമ്മേളനം. മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടന്ന പ്രസ്തുത സമ്മേളനത്തിന്റെ അടയാളപ്പെടുത്തലാണ് ആശയപ്രചാരണ രംഗത്തെ കരുത്തുറ്റ കാല്‍വെപ്പായിരുന്ന അല്‍ബയാന്‍ മാസിക. 1930 മാര്‍ച്ച് 17 ന് മണ്ണാര്‍ക്കാടാണ് നാലാം വാര്‍ഷിക സമ്മേളനം നടന്നത്. ഉദാരമനസ്‌കനായിരുന്ന ഖാന്‍ ബഹദൂര്‍ കല്ലടി മൊയ്തുട്ടി സാഹിബ് സമ്മേളനത്തിന്റെ സാമ്പത്തിക ചെലവുകള്‍ മുഴുവന്‍ ഒറ്റക്ക് വഹിക്കുകയായിരുന്നു. സ്ഥാപക പ്രസിഡന്റ് വരക്കല്‍ മുല്ലക്കോയ തങ്ങളുടെ സാന്നിധ്യമുണ്ടായ അവസാന സമ്മേളനമെന്നതാണ് 1931 മാര്‍ച്ച് 11ന് നടന്ന അഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ സവിശേഷത. സമസ്ത സമ്മേളനങ്ങളിലെ ഒരു നാഴികക്കല്ലാണ് ഫറോക്ക് സമ്മേളനം.

1933 മാര്‍ച്ച് 5 ന് ഫറോക്കില്‍ നടന്ന ആറാം വാര്‍ഷിക സമ്മേളനത്തില്‍ ശ്രദ്ധേയമായ പതിനഞ്ച് പ്രമേയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. വിശ്വാസ, ആചാരപരമായ കാര്യങ്ങളിലെ സമസ്തയുടെ നിലപാട് അക്കമിട്ട് നിരത്തിയ പ്രസ്തുത സമ്മേളനത്തിലാണ് ഖാദിയാനിസം മതത്തിന്റെ പരിധിക്ക് പുറത്താണെന്ന ശ്രദ്ധേയമായ പ്രഖ്യാപനവും സമസ്ത നടത്തിയത്. 1945 ല്‍ കാര്യവട്ടത്തു നടന്ന പതിനാറാം വാര്‍ഷിക സമ്മേളനത്തിലാണ് സമുദായത്തിന്റെ ആത്മീയ നവോത്ഥാനത്തില്‍ വിപ്ലവം തീര്‍ത്ത മദ്രസാ പ്രസ്ഥാനത്തെക്കുറിച്ചുള്ള ചരിത്ര പ്രഖ്യാപനം ഖാഇദുല്‍ ഖൗം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ നടത്തിയത്. സംഘ ശക്തിക്ക് സംഘടനാപരമായ ചിട്ടവട്ടങ്ങള്‍ രൂപപ്പെട്ടതും കാര്യവട്ടം സമ്മേളനത്തിന്റെ സവിശേഷതയായിരുന്നു.

ആമില സംഘത്തിന്റെ രൂപീകരണം ഇതിന് അടിവരയിടുന്നു. 17 ാം സമ്മേളനം 1947 ല്‍ മീഞ്ചന്തയിലും 18 ാം സമ്മേളനം 1948 ല്‍ വളാഞ്ചേരിയിലും നടന്നു. 1945 ലെ കാര്യവട്ടം സമ്മേളനത്തിലെ ബാഫഖി തങ്ങളുടെ പ്രസംഗത്തോടെ സമസ്തയുടെ അജണ്ടയായി മാറിയ പ്രാഥമിക മദ്രസകളും ദര്‍സുകളും സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായത് 1950 ലെ വടകര സമ്മേളനത്തിലായിരുന്നു. ഇരുപതാം സമ്മേളനം നടന്നത് ഒന്നാം വാര്‍ഷിക സമ്മേളനം നടന്ന താനൂരില്‍ തന്നെയായിരുന്നു. പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ കര്‍മ മണ്ഡലമായ താനൂര്‍ സമസ്തയുടെ നിരവധി സവിശേഷതകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 21 ാം സമ്മേളനത്തിന് കക്കാട് സാക്ഷ്യം വഹിച്ചു. 1963 ല്‍ കാസര്‍കോട് സമ്മേളനത്തിന് വിദ്യാഭ്യാസ ബോര്‍ഡും ചേര്‍ന്നുള്ള സംയുക്ത സമ്മേളനമെന്ന പ്രത്യേകതയുമുണ്ട്. തിരുനാവാഴയില്‍ നടന്ന 23 ാം സമ്മേളനം ജാമിഅ നൂരിയ്യയുടെ ഒമ്പതാം വാര്‍ഷിക ഏഴാം വാര്‍ഷിക സമ്മേളനവും കൂടിയായിരുന്നു.

1984 ല്‍ നടന്ന അറുപതാം വാര്‍ഷിക സമ്മേളനം സമസ്തയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടതാണ്. ഒന്നാം ദിവസം നടന്ന സുന്നി യുവജന സംഘം സമ്മേളനം സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും രണ്ടാം ദിവസത്തെ വിദ്യാഭ്യാസ ബോര്‍ഡ് സമ്മേളനം പാണക്കട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും മൂന്നാം ദിവസം നടന്ന സമാപന സമ്മേളനം ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും ഉദ്ഘാടനം ചെയതു. 1996 ല്‍ കോഴിക്കോട്ട് നടന്ന എഴുപതാം വാര്‍ഷിക സമ്മേളനം ജനറല്‍ സെക്രട്ടറി ശംസുല്‍ ഉലമയുടെ ചരിത്രപരമായ പ്രഭാഷണത്താലാണ് ശ്രദ്ധേയമായത്. നീണ്ട നാല്‍പത് വര്‍ഷത്തെ സാരഥ്യം പൂര്‍ത്തിയാക്കിയ കാലയളവിലെ ആ പ്രഭാഷണത്തിന് വിടവാങ്ങലിന്റെ ധ്വനിയുണ്ടായിരുന്നു. അതേ വര്‍ഷം തന്നെ മഹാനവര്‍കള്‍ ഇഹലോകവാസം വെടിഞ്ഞു.

2001 ലെ പ്ലാറ്റിനം ജൂബിലി സമ്മേളനം സംഘാടനത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്. ഇസ്‌ലാം: സമഗ്രം, കാലികം, ശാസ്ത്രീയം പ്രമേയത്തില്‍ നടന്ന സമ്മേളനം കാസര്‍കോട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് എന്നിങ്ങനെ അഞ്ച് മേഖലകളിലായാണ് നടന്നത്. സത്യസാക്ഷികളാവുക പ്രമേയത്തിലുള്ള 85 ാം വാര്‍ഷികം 2012ല്‍ കൂരിയാട്ട് നടന്നപ്പോള്‍ ജനബാഹുല്യവും സവിശേഷമായി. ആലപ്പുഴയില്‍ നടന്ന 90 ാം വാര്‍ഷികത്തിലാണ് നൂറാം വാര്‍ഷിക പ്രഖ്യാപനം നടന്നത്. ജനലക്ഷങ്ങളെ സാക്ഷിയാക്കി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്തിയ പ്രഖ്യാപനമാണ് ഇന്ന് സുന്നീ കൈരളി കണ്‍കുളിര്‍ക്കെ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും സമസ്തയുടെ തണുപ്പും തണലും വ്യാപിക്കുന്നുവെന്നതാണ് നൂറാം വാര്‍ഷിക അന്താരാഷട്ര മഹാസമ്മേളനത്തിന്റെ സവിശേഷത.

പോഷക സംഘടനകള്‍ സമസ്തയുടെ കരുത്ത്: ജിഫ്രി തങ്ങള്‍

കുണിയ: പോഷക സംഘടനകളുടെ വളര്‍ച്ച സമസ്തയുടെ വ്യാപ്തിയെ അടയാളപ്പെടുത്തുന്നുവെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളന ഭാഗമായുള്ള പോഷക സംഘടനാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ഐക്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ പുരോഗതിയുടെ ആധാരം. സമസ്തയുടെ പോഷക സംഘടനയെന്ന അഭിമാനബോധം കീഴ്ഘകെങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. തങ്ങളുടെ മേഖലകളില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കാന്‍ മുഴുവന്‍ സംഘടകള്‍ക്കും സാധ്യമാകേ ണ്ടതുണ്ട്. വ്യക്തി താല്‍പര്യങ്ങളേക്കാള്‍ സംഘടനാ താല്‍പര്യങ്ങളാണ് നേതൃത്വത്തെ നയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തി. എ.വി അബ്ദുല്‍ റഹ്‌മാന്‍ മുസലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. കെ മോയിന്‍കുട്ടി മാസ്റ്റര്‍, എ. അബ്ദുല്‍ ബാഖി സംസാരിച്ചു. 33 പേര്‍ക്ക് ഇസ്തിഖാമ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. എന്‍. നേതൃസംഗമത്തില്‍ സംസാരിക്കുന്ന സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
എ.എം അബ്ദുല്‍ ഖാദര്‍ (സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്), കുടക് അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ (ജംഇയ്യത്തുല്‍ മുഅല്ലിമീന്‍), യു. മുഹമ്മദ് ശാഫി ചെമ്മാട് (സുന്നി മഹല്ല് ഫെ ഡ റേഷന്‍), സുലൈമാന്‍ ദാരിമി ഏലംകുളം (ജംഇയ്യത്തുല്‍ ഖുത്വബാദ്), സി.കെ മൊയ്തീന്‍ ഫൈസി (ജംഇയ്യത്തുല്‍ മുദരിസീന്‍), പുത്തനഴി മൊയ്തീന്‍ ഫൈസി (മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍) കെ.എച്ച് കോട്ടപ്പുഴ (ജംഇയ്യത്തുല്‍ മുഫത്തിശീന്‍) ഹംസ റഹ്‌മാനി കൊണ്ടിപറമ്പ് (സുന്നി യുവജന സംഘം) ഒ.പി അഷ്‌റഫ് കുറ്റിക്കടവ് (എസ്.കെ.എസ്.എസ്.എഫ്) ശാഹുല്‍ ഹമീദ് മേല്‍മുറി (സമസ്ത എംപ്ലോയീസ് അസോസിയേഷന്‍) കെ.എം കുട്ടി ഫൈസി (സമസ്ത ഇന്റര്‍നാഷണല്‍ കൗണ്‍സില്‍), ഇസ്മാഈല്‍ കുഞ്ഞ് ഹാജി മാന്നാര്‍ (സമസ്ത പ്രവാസി സെല്‍), കെ.ടി കുഞ്ഞുമോന്‍ ഹാജി വാണിയമ്പലം (സമസ്ത ലീഗല്‍ സെല്‍), സയ്യിദ് അലി ഉനൈസ് തങ്ങള്‍ ജമലുല്ലൈലി (സുന്നി ബാല വേദി) സംസാരിച്ചു.

 

സമസ്ത സാധ്യമാക്കിയത് വിദ്യാഭ്യാസ നവോത്ഥാനം: ബഷീറലി തങ്ങള്‍

കുണിയ: സമസ്ത സാധിച്ചെടുത്ത വിദ്യാഭ്യാസ നവോത്ഥാനത്തിലൂടെയുണ്ടായ മതബോധമാണ് കേരള മുസ്ലിംകളുടെ ഉന്നമനത്തിന് നിദാനം. ആ മത ബോധമാണ് ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കാന്‍ കേരള മുസ്‌ലിംങ്ങളെ പ്രാപ്തമാക്കിയതും കേരളത്തില്‍ മതസൗഹാര്‍ദ്ദമുണ്ടാക്കിയതുമെന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആത്മീയം സെഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.

ഒരു സമുദായത്തിന്റെ സാംസ്‌കാരിക വളര്‍ച്ചയില്‍ ആ സമുദായം വെച്ചുപുലര്‍ത്തുന്ന മതബോധത്തിന് പ്രധാന പങ്കുണ്ട്. ഇത് മനസ്സിലാക്കി തന്നെ സമസ്തയുടെ മുന്‍കാല നായകന്മാര്‍ മത വിദ്യാഭ്യാസ ശാക്തീകരണത്തിന് പ്രത്യേക ഊന്നല്‍ നല്‍കി. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വിഭിന്നമായി കേരള മുസ്ലിംകള്‍ക്ക് മത പരമായും വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും രാഷ്ട്രീയപരവുമായിട്ടുള്ള ഉയര്‍ന്ന നിലവാരവും വളര്‍ച്ചയും കേരളത്തില്‍ സാ ധ്യമായത് സമസ്ത കേരളത്തില്‍ സാധ്യമാക്കിയ തുല്യതയില്ലാത്ത നവോത്ഥാന സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ മൂലമാണ്.

കേരളീയ മുസ്ലിം ഉമ്മത്തിന്റെ ഇന്ന് കാണുന്ന വളര്‍ച്ചയുടെ നിദാനം മഹത്തുക്കളായ നേതാക്കള്‍ പടുത്തുയര്‍ത്തിയ ഉലമാ ഉമറാ ഐക്യമാണ്. അതിന്റെ ശക്തി ചോരാതെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. യഥാര്‍ത്ഥ ഇസ്ലാമിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തെ ബോധവല്‍ക്കരി ക്കേണ്ടത് അനിവാര്യമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

 

ആത്മീയ നിര്‍വൃതിയിലലിഞ്ഞ് നഗരി

കുണിയ: സമ്മേളന നഗരിയില്‍ ഇന്നലെ രാത്രി നടന്ന ആത്മീയ സംഗമം ആത്മനിര്‍വൃതിയുടെ നിമിഷങ്ങളായി മാറി. വെള്ളിയാഴ്ച രാവിന്റെ പരിശുദ്ധിയില്‍ തക്ബീറിന്റെയും തസ്ബീഹിന്റെയും തഹ്ലീലിന്റെയും സാന്ദ്രമധുരമായ അന്തരീക്ഷത്താല്‍ കുണിയയുടെ മണ്ണിനെ ഉള്‍പ്പുളകമണിയിച്ച സദസ്സ് കോഴിക്കോട് ഖാസി പാണക്കാട് സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഒളവണ്ണ അബുബക്കര്‍ ദാരിമി അധ്യക്ഷത വഹിച്ചു. പി.കെ ഹംസക്കുട്ടി ബാഖവി ആദ്യശ്ശേരി, കെ.എം ഉസ്മാനുല്‍ ഫൈസി തോടാര്‍ എന്നിവര്‍ ആത്മീയ സന്ദേശം നല്‍കി. എം.വി ഇസ്മാ ഈല്‍ മുസ്ലിയാര്‍ സമാപന പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. സഫ്വാന്‍ തങ്ങള്‍ ഏഴിമല, ഫള്ല്‍ തങ്ങള്‍ മേല്‍മുറി, ഇ.കെ കുഞ്ഞമ്മദ് മുസ്ലിയാര്‍ കാട്ടുമുണ്ട, താജുദ്ദീന്‍ ദാരിമി പടന്ന തുടങ്ങിയവര്‍ സംബന്ധിച്ചു.

 

ഖുര്‍ആന്‍ വചന പൊരുള്‍ പെയ്തിറങ്ങി എക്‌സ്‌പോ നഗരി

കുണിയ: സമസ്ത സെന്റിനറി ഗ്ലോബല്‍ എക്‌സ്‌പോ നഗരിയില്‍ വേറിട്ട അനുഭവമായി അലിഫ്‌ലാം മീം. ഖുര്‍ ആന്റെ ആലാപന സൗകുമാര്യവും ആശയ പ്രപഞ്ചവും പാരായണ നിയമഘടനാ വിശേഷങ്ങളും പങ്കുവച്ച വ്യത്യസ്ത സെഷനുകള്‍ക്ക് ഈ മേഖലയിലെ പ്രഗത്ഭരും പ്രശസ്തരുമായ പണ്ഡിതരും ഹാഫിളുകളും നേതൃത്വം നല്‍കി. ഉസ്താദ് നസീം ബാഖവി (ഖി റാഅത്ത്, ഖുര്‍ആന്‍ സന്ദേശം), ഹാഫിസ് അബൂബക്കര്‍ ഫൈസി അമ്പലക്കണ്ടി (ഖിറാഅത്, ഹലാവത്തുല്‍ ഖുര്‍ ആന്‍), ഹാഫിസ് സല്‍മാന്‍ ഫൈസി (തജ്വീദ്) എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു.

ഖുര്‍ആന്‍ പാരായണ നൈപുണ്യവും വിഷയ സംബന്ധമായ അവഗാഹവും തെളിയിക്കുന്ന സെഷനുകളില്‍ ഹാഫിളുകളായ ഹാഫിസ് അനസ് മാലിക്, ഹാഫിസ് റസീന്‍ എന്നിവര്‍ പങ്കെടുത്തു. സ്വന്തം കൈപ്പടയില്‍ ഖുര്‍ ആന്‍ കൈയെഴുത്ത് പ്രതി തയാറാക്കി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കി ഖത്തര്‍ അല്‍ ജസീറ അടക്കമുള്ള ലോക വാര്‍ത്താ മാധ്യമങ്ങളില്‍ ഇടംപിടിച്ച കണ്ണൂര്‍ എട്ടിക്കുളം ശറഫുല്‍ ഇസ്ലാം മദ്രസാ നാലാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് മിദ്‌ലാജിനെ ആദരിച്ചു.

തുടര്‍ന്ന് ഖുര്‍ആന്‍ ഹിഫ്‌ളിലും പാരായണത്തിലും അസാമാന്യ പ്രതിഭാവിലാസം പ്രദര്‍ശിപ്പിച്ച് ശ്രദ്ധനേടിയ എം.ഐ.സി തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ഥികളായ മുഹമ്മദ് ജാസില്‍, മുഹമ്മദ് റാസി, മുഹമ്മദ് മുനവ്വര്‍ സില്‍വാന്‍, എസ്. അബ്ദുല്ല എന്നിവരുടെ പ്രതിഭയുടെ മാറ്റുരക്കുന്ന ചോദ്യോത്തര സെഷന്‍ വേറിട്ട അനുഭവമായി.

ഇന്ന് വൈകിട്ട് നാലിന് ‘മനം മടുക്കുമോ’ എന്ന വിഷയത്തില്‍ സംവാദം നടക്കും. സല്‍മാന്‍ അലി മോഡറേറ്ററാകും. ജാഫര്‍ റഹ്‌മാനി കിടങ്ങയം, മിഖ്ദാദ് സുലൈമാന്‍, ഡോ. അര്‍ഷാദ് കൊളത്തൂര്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് മാമ്പുഴ അല്‍ഹ സനാത്ത് കോളജ് വിദ്യാര്‍ഥികളുടെ മദ്ഹ് മാര്‍ഷപ്, കേരള ഖിസ്സപ്പാട്ട് സംഘം അവതരിപ്പിക്കുന്ന ഏഴ് വ്യത്യസ്ത ചരിത്രകഥകളുടെ പാടിപ്പറയല്‍, പൈവളിഗെയ്യക്കി ഉസ്താദ് സ്മാരക അക്കാദമിയുടെ ബുര്‍ദ എന്നിവ അരങ്ങേറും.

 

ഇന്ന് മീഡിയ സെമിനാര്‍

കുണിയ: സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളന നഗരിയില്‍ ഇന്ന് മീഡിയ സെമിനാര്‍ നടക്കും. വേദി രണ്ടില്‍ രാത്രി ഏഴിന് ദി വയര്‍ സ്ഥാപക എഡിറ്റര്‍ എം.കെ വേണു ഉദ്ഘാടനം ചെയ്യും. സൈനുല്‍ ആബിദീന്‍ സഫാ മോഡറേറ്ററാകും. ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദുര്‍, പ്രമോദ് രാമന്‍, റെജി മോന്‍ കുട്ടപ്പന്‍, അഭിലാഷ് മോഹന്‍, മുഹമ്മദ് അനീസ്, എം.പി പ്രശാന്ത്, പി.വി ജിജോ, ജലീല്‍ പട്ടാമ്പി എന്നിവര്‍ പാനലിസ്റ്റുകളായിരിക്കും. അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, എം.പിമാരായ ഷാഫി പറമ്പില്‍, ജോണ്‍ ബ്രിട്ടാസ്, നവാസ് ഗനി, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, നജീബ് കാന്തപുരം എന്നിവര്‍ പങ്കെടുക്കും.

ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലപാതകങ്ങള്‍ക്കുമെതിരേ പ്രത്യേക നിയമനിര്‍മ്മാണം നടത്തണം

കുണിയ (കാസര്‍കോട്): അക്രമാസക്തരായ ആള്‍ക്കൂട്ടം നടത്തുന്ന നിയമവിരുദ്ധ വിചാരണകളും കൊലപാതകങ്ങളും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മാതൃകാപരമായ ശിക്ഷ ഉറപ്പു വരുത്തുന്ന പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സമസ്ത ശതാബ്ദി അന്താരാഷ്ട്ര സ്വാതന്ത്ര്യം അനുവദിക്കുക മഹാസമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
മതയും പൗരന്മാര്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ വിവേചനം പാടില്ലെന്ന് പറയുകയും ചെയ്യുന്ന ഭരണഘടനയുടെ 25, 15 വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ നിയമവ്യവസ്ഥകളെയും ജനാധിപത്യ നടപടിക്രമങ്ങളെയും നോക്കുകുത്തിയാക്കിയാണ് ആള്‍ക്കൂട്ട ആക്രമണം. പൗരന്മാര്‍ക്ക് സമാധാനാന്ത രീക്ഷത്തില്‍ ജീവിക്കാനും പ്രയാസം നേരിടുകയാ ആശയപ്രചാരണം നടത്താണെന്നും പ്രമേയം ആവശ്യപ്പെട്ടു.

കേന്ദ്ര മുശാവറ അംഗങ്ങളായ ബഷീര്‍ അബ്ദുല്ല ഫൈസി ചീക്കോന്ന് അവതാരകനും അബ്ദുല്‍ ഗഫൂര്‍ അന്‍വരി അനുവാദകനുമായാണ് പ്രമേയം അവതരിപ്പിച്ചത്. പരിശുദ്ധ ശരീഅത്തിനെ വെല്ലുവിളിച്ചും ഇസ്ലാമിക പ്രമാണങ്ങളെ വികലമായി വ്യാഖ്യാനിച്ചും മുസ്ലിം സമുദായത്തില്‍ രംഗത്തുവരുന്ന പിഴച്ച ത്വരീഖത്തുകള്‍ക്കെതിരെ വിശ്വാസി സമൂഹം അതിവ ജാഗ്രത പാലിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്തു.

ശരിഅത്തിന് വിരുദ്ധമായ ആത്മിയത ഇസ്ലാമിലില്ലെന്നിരിക്കെ, ഉലമാക്കള്‍ കാണിച്ചുതന്ന പരിശുദ്ധമായ തസവുഫിന്റെ വഴിയില്‍ നിന്ന് വ്യതിചലിച്ച് സ്വയം പ്രഖ്യാപിത ശൈഖുമാരായി ചമയുന്നവര്‍ സമുദായത്തെ വഴിതെറ്റിക്കുകയുമാണ്. ആത്മിയതയുടെ പേരില്‍ ശരിഅത്തിനെ അവഗണിക്കുന്നതും ഫിഖ്ഹി നിയമങ്ങളെ നിസാരപ്പെടുത്തുന്നതുമായ ഇത്തരം വികല ചിന്താഗതികളെയും കേന്ദ്രങ്ങളെയും വിശ്വാസികള്‍ തിരിച്ചറിയണമെന്നും അഹ്ലുസുന്നയുടെ ശുദ്ധമായ ആത്മീയ പാതയില്‍ അടിയുറച്ചു നില്‍ക്കണമെന്നും നൂറാം വാര്‍ഷിക സമ്മേളനത്തിലെ ആത്മീയ സംഗമത്തില്‍ത്തില്‍ ആവശ്യപ്പെട്ടു.

 

Continue Reading

kerala

33313 അംഗങ്ങളുടെ ക്യാംപ് ഇന്ന് തുടങ്ങും; വിജ്ഞാന വഴി.., വിശ്വാസ വെളിച്ചം

കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നും ദ്വീപുകളില്‍ നിന്നും എത്തിച്ചേര്‍ന്നവര്‍ക്ക് പുറമെ ജി.സ ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നും പ്രതിനിധികളെത്തി.

Published

on

By

ഹാരിസ് മടവൂര്‍

കുണിയ(കാസര്‍ക്കോട്): സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായുള്ള ദാഈ ക്യാമ്പ് പ്രബോധന വഴികളെ കുറിച്ചുള്ള ആലോചനകളുടെയും ചിന്ത കളുടെയും വേദിയായി മാറി. ശതാബ്ദി സമ്മേളനത്തിന്റെ ഭാഗമായി സമൂഹത്തിന് സമര്‍പ്പിക്കുന്ന പതിനായിരത്തി ഒരുന്നുറ്റി പതിമൂന്ന് പ്രബോധകരെയാണ് രണ്ടുദിവസം പൂര്‍ണമായി നീണ്ടു നില്‍ക്കുന്ന സംഗമത്തിലൂടെ സമൂഹത്തിന് സമര്‍പ്പിക്കുന്നത്. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നും ദ്വീപുകളില്‍ നിന്നും എത്തിച്ചേര്‍ന്നവര്‍ക്ക് പുറമെ ജി.സ ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നും പ്രതിനിധികളെത്തി.

രണ്ടു സെഷനുകളില്‍ നടന്ന പ്രബോധക സംഗമം പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിന്റെ സൗന്ദര്യം സമൂഹ
ത്തിന് കൈമാറുന്ന ദൗത്യമാണ് പ്രബോധനത്തിലൂടെ നിര്‍വഹിക്കുന്നതെന്നും പ്രബോധകന്‍മാര്‍ മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ് സംവദിക്കുന്ന തെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്‍ അധ്യക്ഷത വഹിച്ചു.

ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍ പ്രാര്‍ഥന നടത്തി. ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി ആമുഖ പ്രസംഗം നടത്തി. ജി.എം സ്വലാഹുദ്ദീന്‍ ഫൈസി
വല്ലപ്പുഴ, ഇബ്രാഹിം ഫൈസി പേരാല്‍, മുഹമ്മദ് ജസീല്‍ കമാലി, ഡോ. സാലിം ഫൈസി കൊളത്തൂര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
രണ്ടാം സെഷനില്‍ ഹാഷിറലി ശിഹാബ് തങ്ങള്‍ ആമുഖ പ്രസംഗം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദ് ശരീഫ് ബാഖവി വേശാലയുടെ അധ്യക്ഷതയില്‍ എന്‍.കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പൈങ്കണ്ണിയൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹക്കീം ഫൈസി തോട്ടര, ഫരീദ് റഹ്‌മാനി കാളികാവ്, റഫീഖ് ചെന്നൈ വിഷയങ്ങള്‍ അവതരിപ്പിച്ചു.

സമ്മേളനത്തിന്റെ ഭാഗമായ പഠന ക്യാംപ് ഇന്ന് വൈകിട്ട് നാലിന് തുടങ്ങും. 33,313 അംഗങ്ങള്‍ സംബന്ധിക്കുന്ന മൂന്നു ദിവസ ക്യാംപ് ഇറാഖ് ഗ്രാന്റ്‌റ് മു ഫ്തി ഡോ. റാത്തിബ് ത്വാഹരി ഫാഈ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈ ലി അധ്യക്ഷതവഹിക്കും.

 

Continue Reading

Trending