ന്യൂഡല്‍ഹി: നോട്ടു നിരോധനം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഒരു ചലനവും ഉണ്ടാക്കിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്തെ നിര്‍മാണ മേഖലയും കാര്‍ഷിക രംഗവും മന്ദഗതിയിലാണെന്നും അവര്‍ വ്യക്തമാക്കി.

സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ജി.ഡി.പി ഉയര്‍ത്തുന്നതിനാവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണെന്നും നിര്‍മല സീതാരാമന്‍ പറയുന്നു.

സാമ്പത്തിക നിക്ഷേപവും വളര്‍ച്ചയും കൈവരിക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി അധ്യക്ഷനായ അഞ്ചംഗ ക്യാബിനറ്റ് സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.