india
സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തില് നിതീഷ് കുമാറിന്റെ ആവശ്യമില്ല: രാഹുല് ഗാന്ധി
കോണ്ഗ്രസ് ജാതിസര്വേയെന്ന ആവശ്യം ഉയര്ത്തിയതിന് പിന്നാലെയാണ് നിതീഷിന്റെ മാറ്റം.

ചെറിയ സമ്മര്ദമുണ്ടാകുമ്പോഴേക്കും കാലുമാറുന്നയാളാണ് നിതീഷ് കുമാറെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. കോണ്ഗ്രസ് ജാതിസര്വേയെന്ന ആവശ്യം ഉയര്ത്തിയതിന് പിന്നാലെയാണ് നിതീഷിന്റെ മാറ്റം. ജാതി സെന്സസ് അനിവാര്യമെന്നും രാഹുല് ബിഹാറില് പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പൂര്ണിയയില് നടന്ന മഹാറാലിയിലാണ് രാഹുല് ഗാന്ധി നിതീഷിനെതിരെ കഥയുടെ രൂപത്തില് വിമര്ശനം ഉന്നയിച്ചത്. എന്.ഡി.എ പ്രവേശനത്തിനു നിതീഷിന് മേല് സമ്മര്ദമുണ്ടായിരുന്നു. സാമൂഹ്യ നീതിക്കായുള്ള പോരാട്ടത്തില് നിതീഷിന്റെ ആവശ്യമില്ലെന്നും രാഹുല് പറഞ്ഞു.
രാജ്യത്തെ വലിയ വിഭാഗമായ ഒബിസിക്ക് അര്ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല. എല്ലാവര്ക്കും നീതി ലഭിക്കണമെങ്കില് കൃത്യമായ കണക്കുകള് വേണം. ജാതി സെന്സസ് മാത്രമാണ് ഇതിന് പരിഹാരമെന്നും രാഹുല് ഗാന്ധി പറഞ്ഞു
ഇന്ത്യ മുന്നണിയിലെ ആര്ജെഡി, സിപിഎം, സിപിഐ നേതാക്കള് റാലിയില് പങ്കെടുത്തു. പൂര്ണിയയില് രാഹുല് കര്ഷമാരുമായി ചര്ച്ചനടത്തി. യാത്ര നാളെ വീണ്ടും ബംഗാളിലേക്ക് കടക്കും.
india
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള് അറസ്റ്റില്
26 വയസ്സുള്ള അര്മാന് എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില് യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്മാന് എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്ഹി പാകിസ്താന് ഹൈക്കമ്മീഷനില് നിയമിതനായ ഒരു ജീവനക്കാരന് വഴി ഇന്ത്യന് സൈന്യവുമായും മറ്റ് സൈനിക പ്രവര്ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള് പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള് അറസ്റ്റിലായത്. കോടതി അര്മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില് വിട്ടു. കേന്ദ്ര അന്വേഷണ ഏജന്സികളില് നിന്ന് സൂചന ലഭിച്ചതിനെ തുടര്ന്നാണ് അര്മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇയാള് വളരെക്കാലമായി വിവരങ്ങള് പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന് നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല് ഫോണ് പരിശോധിച്ചപ്പോള് കണ്ടെത്തി.
india
യുപിയില് പ്രായപൂര്ത്തിയാകാത്ത ദളിത് പെണ്കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന് ഉള്പ്പെടെ മൂന്നുപേര് പിടിയില്
പത്താം ക്ലാസ് വിദ്യാര്ഥിയായ പെണ്കുട്ടി വെള്ളിയാഴ്ച സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

യുപിയില് സ്കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്ത്തിയാകാത്ത ദളിത് പെണ്കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില് 15കാരന് ഉള്പ്പെടെ മൂന്നുപേര് പിടിയില്.
പത്താം ക്ലാസ് വിദ്യാര്ഥിയായ പെണ്കുട്ടി വെള്ളിയാഴ്ച സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്കുട്ടിയെ സ്കൂളില്കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില് കയറ്റുകയായിരുന്നു. വഴിയില് വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില് കയറി. തുടര്ന്ന് ഇവര് പെണ്കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള് പെണ്കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്കുട്ടിയുടെ അമ്മ നല്കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല് കസ്റ്റഡിയില് വിട്ടതായി അഡീഷണല് പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.
india
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന് അസൗകര്യം നേരിട്ടിരുന്നു.

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്ഥികള് നല്കിയ ഹര്ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന് അസൗകര്യം നേരിട്ടിരുന്നു. ഹര്ജി പരിഗണിച്ച കോടതി നാഷണല് ടെസ്റ്റിംഗ് ഏജന്സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ് 2ന് വീണ്ടും പരിഗണിക്കും.
കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്, തിരുവള്ളൂരില് നിന്നുള്ള സായ് പ്രിയ, റാണിപേട്ടില് നിന്നുള്ള അക്ഷയ എന്നിവരുള്പ്പെടെ 13 പേരാണ് ഹൈക്കോടതിയില് ഹര്ജി സമര്പ്പിച്ചത്.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള് വര്ധിക്കുന്നതായി റിപ്പോര്ട്ട്
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്എക്കെതിരെ പരാതി
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില് കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില് ചികിത്സയിലായിരുന്നയാള് മരിച്ചു
-
india3 days ago
മുന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ് ബര്ള തൃണമൂല് കോണ്ഗ്രസിലേക്ക്
-
kerala3 days ago
സ്വതന്ത്ര ഫലസ്തീന് യാഥാര്ത്ഥ്യമാക്കണം; മുസ്ലിംലീഗ്
-
Film3 days ago
‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്
-
kerala2 days ago
പത്തനംതിട്ടയില് കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്കാതെ