പോര്‍ചുഗീസ് സൈന്യത്തെ വിറപ്പിച്ച സാമൂതിരിയുടെ സേനാധിപന്‍ കുഞ്ഞാലിമരയ്ക്കായി മമ്മൂട്ടിയും മോഹന്‍ലാലും എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുതിയ തലത്തിലേക്ക്.

മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ വരുന്നുണ്ടെങ്കില്‍ തന്റെ കുഞ്ഞാലിമരയ്ക്കാര്‍ ഉണ്ടാവില്ലെന്നു സംവിധായകന്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കി.
മനോരമ ഓണ്‍ലൈനിനോട് പ്രതികരിക്കുയായിരുന്നു പ്രിയദര്‍ശന്‍.

മലയാള സിനിമയില്‍ രണ്ടു കുഞ്ഞാലിമരയ്ക്കാരുടെ ആവശ്യം ഉണ്ടെന്നു ഇപ്പോള്‍ തോന്നുന്നില്ല. മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ വരുന്നുണ്ടെങ്കില്‍ മോഹന്‍ലാലിനെ വെച്ചുള്ള തന്റെ കുഞ്ഞാലിമരയ്ക്കാര്‍ ഉണ്ടാവില്ല്, പ്രിയദര്‍ശന്‍ പ്രതികരിച്ചു.

പ്രിയദര്‍ശന്റെ മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലിമരയ്ക്കാര്‍ ചെയ്യാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ചിത്രം ഓദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. രണ്ടു ഹിന്ദി സിനിമകളുടെ ജോലി ഉള്ളതിനാലാണു പ്രിയദര്‍ശന്‍ തല്‍ക്കാലം ഈ സിനിമ വേണ്ടെന്നുവയ്ക്കുന്നത്.

ആരാധകരുടെ കാത്തിരുപ്പുകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലിമരയ്ക്കാര്‍ ആഗസ്ത് സിനിമാസ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.