ബീജിങ്: ചൈനയുടെ ദേശീയ ഗാനത്തെ അപമാനിച്ചാല്‍ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷ ഉറപ്പാക്കുന്ന നിയമം നിയമ നിര്‍മാണ സഭയായ നാഷണല്‍ പിപ്പീള്‍സ് കോണ്‍ഗ്രസ് പാസാക്കി. മൂന്നു വര്‍ഷം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമായാണ് ഭേദഗതി ചെയ്തിരിക്കുന്നത്. പരസ്യമായി ദേശീയ ഗാനത്തെ അവമതിക്കുന്ന വിധത്തില്‍ പെരുമാറിയാല്‍ ശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി ഇന്നലെയാണ് കൊണ്ടുവന്നത്.
അടുത്ത കാലത്ത് ഹോങ്കോംങില്‍ നടന്ന രാഷ്ട്രീയ പ്രക്ഷോഭത്തിനിടെ ചൈനീസ് ദേശീയ ഗാനത്തെ ദുരുപയോഗിച്ചതിനും സോക്കര്‍ മത്സരത്തില്‍ ഉപയോഗിച്ചതുമാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ ചൈനയെ പ്രേരിപ്പിച്ചത്. ചൈനയുടെ അര്‍ദ്ധ സ്വയംഭരണാധികാരമുള്ള ഹോങ്കോംങിനും മക്കാവൂവിനും പ്രത്യേകം ദേശീയഗാനം കൊണ്ടുവരാനുള്ള നീക്കവും പീപ്പില്‍സ് കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്.