സാമുഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിന് ഇറാഖ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കി. ആഴ്ചകള്‍ നീണ്ട നിയന്ത്രണം തലസ്ഥാന നഗരിയായ ബഗ്ദാദിലടക്കം നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു. ഇറാഖ് ദേശീയ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ വിഭാഗമാണ് നിയന്ത്രണം നീക്കിയ വിവിരം പുറത്തു വിട്ടത്. വൈദ്യൂതിക്കും മറ്റു അടിസ്ഥാന ആവശ്യങ്ങള്‍ക്കുമുള്ള ഉയര്‍ന്ന നിരക്ക് ഇറാഖികളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കിക്കൊണ്ടിരിക്കുകായണ് എന്നാണ് മാധ്യമങ്ങള്‍ പുറത്തു വിടുന്ന വിവരം
Be the first to write a comment.