ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി സൈന്യത്തില്‍ പുതിയ നിയമനങ്ങള്‍ നടന്നിട്ടില്ല. ഇതേതുടര്‍ന്ന് അതിര്‍ത്തി രക്ഷാ സേന(ബി.എസ്.എഫ്), അര്‍ധസൈനിക വിഭാഗം (സി.ആര്‍.പി.എഫ്), ഇന്തോ – ടിബറ്റന്‍ അതിര്‍ത്തി രക്ഷാ സേന(ഐ.ടി.ബി.പി), ശാസ്ത്ര സീമാ ബെല്‍ (എസ്.എസ്.ബി), കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്) എന്നിങ്ങനെ കരസേനയുടെ അഞ്ച് ശാഖകളിലായി 73,000 പോസ്റ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

വ്യോമ, നാവിക സേനകളില്‍ വേറെയും ഒഴിവുകളുണ്ട്. ഇതിനു പുറമെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സി.എ.പി.എഫിലും അസം റൈഫിള്‍സിലുമായി 73,219 ഒഴിവുകളുണ്ട്. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പൊലീസ് ഫോഴ്‌സുകളില്‍ 18,124 ഒഴിവുകളുമുണ്ട്. ഇത്രയും ഒഴിവുകള്‍ നികത്താനിരിക്കെയാണ് സൈനിക നിയമനം കരാര്‍ വല്‍ക്കരിക്കാനുള്ള പിന്‍വാതില്‍ നീക്കവുമായി കേന്ദ്രം അഗ്നിപഥ് പദ്ധതി അവതരിപ്പിച്ചത്.